
തിരുവനന്തപുരം. സംസ്ഥാനത്ത് മഴ ശക്തമാകുന്നു. പാലക്കാട് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് മൂന്നാം ക്ലാസുകാരി മരിച്ചു. കക്കൂസിനായെടുത്ത കുഴിയില്‍ വെള്ളം നിറഞ്ഞ് കിടക്കുകയായിരുന്നു. ഇതില്‍ വീണ് ആതിരയെന്ന കുട്ടിയാണ് മരിച്ചത്.
ഉരുള്‍ പൊട്ടലില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ആതിര മരിച്ചത്. വ്യാപക നാശനഷ്‌ടമാണു പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. ആനക്കല്ലില്‍ പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിലാണ് വന്‍ നാശനഷ്ടം സംഭവിച്ചത്. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
പാളത്തില്‍ മണ്ണിടിഞ്ഞ് വീണു
കോട്ടയത്ത് മണ്ണിടിഞ്ഞ് റെയില്‍പാളത്തില്‍ വീണു. കോട്ടയം ചങ്ങനാശ്ശേരില റെയില്‍ പാതയിലാണ് മണ്ണിടിഞ്ഞ് വീണത്. ഇവിടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുകള്‍. തലസ്ഥാനത്തടക്കം എല്ലാ ജില്ലകളിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here