
സിയൂൾ: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ ഇന്ത്യന്‍ താരം പി വി സിന്ധു മുത്തമിട്ടു. ജപ്പാന് നസോമി ഒകുഹറെയെ വീഴ്ത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.
സ്കോര്‍ 22-20, 11-21, 21-18
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലേറ്റ പരാജയത്തിന് നോസോമി ഒകുഹാരയോട് കണക്ക് തീര്‍ത്താണ് സിന്ധു കൊറിയന്‍ ഓപ്പണില്‍ മുത്തമിട്ടത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ ചാമ്പ്യന്‍ താരം കിരീടം സ്വന്തമാക്കിയത്.
സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. ആദ്യ ഗെയിമില്‍ പിന്നില്‍ നിന്ന് ജയിച്ച് കയറിയ സിന്ധു രണ്ടാം ഗെയിമില്‍ നിറം മങ്ങിയെങ്കിലും നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ വീര്യം വീണ്ടെടുക്കുകയായിരുന്നു.
ആദ്യ ഗെയിമില്‍ തുടക്കത്തില്‍ ലീഡ് നേടാന്‍ സിന്ധുവിനു സാധിച്ചുവെങ്കിലും ഒപ്പം പിടിക്കുകയായിരുന്നു ജപ്പാന് താരം.
ഒരു ഘട്ടത്തില്‍ 7-5നു ലീഡ് ചെയ്തിരുന്ന സിന്ധുവിന്റെ ബാക്ക് ഹാന്ഡുകളെ സ്ഥിരം പരീക്ഷിച്ച ജപ്പാന് താരം ആഗ്യ ഗെയിമില്‍ ഇടവേള സമയത്ത് 11-9നു ലീഡ് ചെയ്യുകയായിരുന്നു.
ഇടവേളയ്ക്ക് ശേഷം ജപ്പാന് താരത്തില്‍ നിന്ന് ലീഡ് നേടാന്‍ സിന്ധുവിനു സാധിച്ചുവെങ്കിലും പിന്നീട് തീപാറുന്ന മത്സരത്തില്‍ ഇരു താരങ്ങളും ലീഡ് മാറി മാറി നേടുന്നതാണ് കണ്ടത്.
സിന്ധു ഓരോ തവണ ലീഡ് നേടുമ്പോളും ഒക്കുഹാര ഒപ്പം എത്തുകയായിരുന്നു.ലോക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടത് പോലെ നീണ്ട റാലികള്‍ കണ്ട മത്സരമായിരുന്നു ഇതും.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here