ഹിന്ദുവിനെ വിവാഹം ക‍ഴിച്ച അന്‍സിബയ്ക്കെതിരെ സൈബര്‍ ആക്രമണം;സത്യം ഇതാണ്

ഒരു വിവാഹ ഫോട്ടോയുടെ പേരില്‍ നടി അന്‍സിബ ഹസ്സന്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണത്തിനിരയാവുകയാണ് .ഹിന്ദുവിനെ വിവാഹം ക‍ഴിച്ചുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ സൈബര്‍ ആങ്ങളമാരുടെ ആക്രമണം ശക്തമായത്.

യാഥാര്‍ത്ഥ്യം ഇതാണ്

ഒരു സിനിമയിലെ ചിത്രത്തിനൊപ്പം നടി അന്‍സിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിലായിരുന്നു എതിര്‍പ്പ്.

നടിക്കെതിരെ രൂക്ഷ വിമര്‍ശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ആക്രമണം കൂടിയപ്പോള്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ‘ലൗ മേറ്റ്‌സ്’ എന്ന ചിത്രത്തിന്റെ സീനെടുത്ത് അത് ഫോട്ടോയാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു-മുസ്ലീം പ്രശ്‌നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിച്ചതെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News