ഞാനും ഹിന്ദുമതവിശ്വാസിയാണ്; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവാദം നല്‍കണം; യേശുദാസിന്‍റെ അപേക്ഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി തേടി ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന്‍റെ കത്ത്.താന്‍ ഹിന്ദുമതവിശ്വാസിയും ക്ഷേത്രആചാരാനുഷ്ടാനങ്ങ‍ളില്‍ വിശ്വാസിക്കുന്ന ആളാണെന്നും സത്യവാങ്മൂലം നല്‍കുന്ന കത്താണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ലഭിച്ചത്.

അതേസമയം ഈമാസം 30 ന് ക്ഷേത്രദര്‍ശനത്തിന് അനുമതി തേടികൊണ്ടുള്ള കത്തിന്‍റെ ആധികാരികത പരിശോധിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു.

കത്ത് ലഭിച്ചത് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യമുള്ള ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന്‍റെ കത്ത്.  ക‍ഴിഞ്ഞദിവസമാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ലഭിച്ചത്.
വെ‍ള്ളക്കടലാസില്‍ എ‍ഴുതിയിരിക്കുന്ന കത്ത് ഒരാള്‍ ഓഫീസില്‍ എത്തിക്കുകയായിരുന്നുവെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.താന്‍ ഹിന്ദുമത വി‍ശ്വാസിയാണെന്ന് കാര്യവും കത്തില്‍ യേശുദാസ് വ്യക്തമാക്കിയിട്ടുണ്ട്.

ഞാനൊരു ക്രിസ്ത്യാനിയാണ്.എന്നാല്‍ ഹിന്ദുമതവിശ്വാസിയും ക്ഷേത്ര ആചാര-അനുഷ്ടാനങ്ങളില്‍ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളാണെന്നും കെ.ജെ.യേശുദാസ് കത്തില്‍ സത്യവാങ്മൂലം നല്‍കുന്നു.

ഈ മാസം 30 ന് തിരുവനന്തപുരത്ത് എത്തുന്ന ഡോ.കെ.ജെ.യേശുദാസ് അന്നെദിവസം ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കണമെന്നും കത്തിലൂടെ ആവശ്യപ്പെടുകയാണ്.

അതേസമയം കത്തിന്‍റെ ആധികാരികത ഗായകന്‍ യേശുദാസുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചശേഷം ദര്‍ശനത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍, ദര്‍ശനം നടത്തുന്നതിന് ക്ഷേത്രആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസിക്കുന്നവര്‍ക്ക് അനുമതി നിഷേധിച്ചിട്ടില്ല.

മറ്റ് മതവിഭാഗങ്ങളില്‍ പെടുന്നവര്‍ ഹിന്ദുമതവിശ്വാസിയാണെന്ന സത്യവാങ്മൂലം നല്‍കിയാല്‍ അവര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അവസരം നല്‍കുന്നതും പത്മനാഭസ്വാമിക്ഷേത്രത്തില്‍ പതിവാണ്.

അതുകൊണ്ട് തന്നെ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ കെ.ജെ.യേശുദാസിന് ക്ഷേത്രപ്രവേശനം സാധ്യമാകും.30 ന് തലസ്ഥാനത്ത് എത്തുന്ന യേശുദാസ് പത്മനാഭസ്വാമിക്ഷേത്രസമീപം സംഗീതകച്ചേരിയും നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News