ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ച് രക്ഷാ പ്രവര്‍ത്തനം; സി.പി.ഐ(എം) പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനപ്രവാഹം

തൃശൂര്‍: സുരക്ഷാ ഭിത്തി നിര്‍മാണത്തിനിടെ തൃശൂര്‍ അരിമ്പൂരില്‍ മതില്‍ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് തൃശൂര്‍ ഫയര്‍ഫോ‍ഴ്സിന്‍റെ അഭിനന്ദനം.

അരിമ്പൂര്‍ പഞ്ചായത്തിലെ കായല്‍ റോഡിലാണ് ഇന്നലെ അപകടം ഉണ്ടായത്. സി.പി.ഐ.എം പരയ്ക്കാട് വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളാണ് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കൈകോര്‍ത്തത്.

അപകട വിവരം അറിഞ്ഞ് തൃശൂര്‍ ടൗണില്‍ നിന്ന് ഫയര്‍ഫോ‍ഴ്സ് എത്തും മുമ്പേ പ്രവര്‍ത്തകര്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങി.

സംയുക്തപ്രവര്‍ത്തനം ഗുണമായി

തകര്‍ന്നു വീണ സിമന്‍റ് ബീമുകള്‍ക്കടിയില്‍ പെട്ടവരെ രക്ഷിക്കാന്‍ കേരളോത്സവത്തിനായി എത്തിച്ച കൂറ്റന്‍ വടം ഉപഗോയിച്ച് ശ്രമം നടത്തുന്നതിനിടെ ഫയര്‍ ഫോ‍ഴ്സ് എത്തി.

സംയുക്തമായ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായാണ് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാനായത്.

മതില്‍ ദേഹത്തു വീണ നിര്‍മാണ തൊ‍ഴിലാളിയായ ബംഗാള്‍ സ്വദേശി പ്രദീപ് ദാദ്രയ്ക്ക് ജീവന്‍ നഷ്ടമായി. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടിത്തറ ബലപ്പെടുത്താതെ അശാസ്ത്രീയമായി മതില്‍ കെട്ടിയുയര്‍ത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമ്മേളനം നടക്കുന്നതിനാല്‍ അപടക സമയത്ത് പ്രദേശത്ത് ആളുണ്ടായതിനാല്‍ വന്‍ ദുരന്തം ഒ‍ഴിവായെന്ന് ഫയര്‍ഫോ‍ഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here