
തിരുവനന്തപുരം: RCC യില്‍ ചികില്‍സയിലിരിക്കവെ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് HIV ബാധിക്കാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം ബ്ലഡ് ബാങ്കില്‍ നിന്ന് ശേഖരിച്ച രേഖകളുടെ വിശദമായ പരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയാകും.
എച്ച്.ഐ.വി പകര്‍ന്ന സംഭവത്തില്‍ തുടര്‍ പരിശോധന നടത്താനായി രക്താദാതാക്കളെ വിളിച്ചുവരുത്താന്‍ പൊലീസിന്‍റെ സഹായം തേടാനും ജോയിന്‍റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം തീരുമനാനിച്ചു. അതേസമയം സംഭവത്തില്‍ RCC ഡയറക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് നാളെ ആരോഗ്യമന്ത്രിക്ക് കൈമാറും.
ലുക്കീമിയ ബാധിച്ച് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍,ചികില്‍സയിരിക്കവെ രക്തം സ്വീകരിച്ച പെണ്‍കുട്ടിയ്ക്കാണ് HIV അണുബാധ സ്ഥിരീകരിച്ചത്.
രക്തം നല്‍കിയവരുടെ ലിസ്റ്റ് പരിശോധിച്ചു
സംഭവത്തില്‍ ആരോഗ്യമന്ത്രി നിയോഗിച്ച ജോയിന്‍റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം RCC യിലെത്തി ബ്ലഡ് ബാങ്കില്‍ നിന്ന് രേഖകള്‍ ശേഖരിച്ചിരുന്നു.
ഒന്‍പത് വയസ്സുകാരിക്ക് രക്തം നല്‍കിയവരുടെ ലിസ്റ്റ് സംഘം പരിശോധിച്ചു.
ഇവരുടെ ബ്ളഡ് ശേഖരിച്ച ദിവസം,അത് സൂക്ഷിച്ച കാലയളവ് ,എന്നാണ് ഈ രക്തത്തില്‍ നിന്ന് ഘടകങ്ങള്‍ വേര്‍തിരിച്ച് പെണ്‍കുട്ടിക്ക് നല്‍കിയത് തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.
ഇതിനായി തിങ്കളാഴ്ച വിദഗ്ധരുമായി ഡിസ്കഷന്‍ നടത്താനാണ് ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ തീരുമാനം.അങ്ങനെയങ്കില്‍ ചൊവ്വാഴ്ച തന്നെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.
പെണ്‍കുട്ടിയുെട രക്ത ഗ്രൂപ്പ് ഒ പോസിറ്റീവ് ആണ്.ഒ പോസിറ്റീവ് രക്തം പെണ്‍കുട്ടിക്ക് നല്‍കിയ 15 രക്തദാതാക്കളെ വീളിച്ചുവരുത്തി വീണ്ടും രക്തപരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്.ദാതാക്കളെ വിളിച്ചുവരുത്താന്‍ പൊലീസിന്‍റെ സഹായം തേടും.
നിലവില്‍ രക്തദാനത്തിനെത്തുന്നവരുടെ സാംബിള്‍ പരിശോധനയില്‍ ഹെപ്പറ്റൈറ്റിസ് ബി,സി,എച്ച്ഐവി, സിഫിലിസ്,മലേറിയ എന്നീരോഗങ്ങളുടെ സാധ്യതയാണ് RCC യില്‍ പരിശോധിക്കുക.
HIV ബാധ വിന്‍ഡോ പിരീഡില്‍ കണ്ടെത്താനാകില്ല എന്നുള്ളതിനാല്‍ രക്തദാനത്തിലൂടെയുള്ള രോഗപകര്‍ച്ച പൂര്‍ണ്ണമായും തടയാനാവില്ലെന്നാണ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധര്‍ പറയുന്നത്.
അതസമയം ഒന്‍പത് വയസ്സുകാരിയ്ക്ക് HIV ബാധിച്ച കാര്യത്തില്‍ RCC ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച മന്ത്രിക്ക് കൈമാറും.കൂടാതെ സംഭവത്തിലെ പൊലീസും അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here