കനത്ത മ‍ഴ നാശം വിതയ്ക്കുന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; ഉരുള്‍പൊട്ടല്‍ ഭീഷണിയും ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മ ‍ഴ. സംസ്ഥാനത്തെങ്ങും അതിശക്തമായ മ‍ഴയാണ് അനുഭവപ്പെടുന്നത്. ദേശീയ ദുരന്ത നിവാരണ സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴയില്‍ പലയിടത്തും വന്‍ നാശ നഷ്ടമാണുണ്ടായത്.

വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആതിര മരണപ്പെട്ടു

പാലക്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ മലവെള്ളത്തില്‍ പെട്ട് മൂന്നാം ക്ലാസുകാരി ആതിര മരണപ്പെട്ടു. അട്ടപ്പാടിയിലെ അനക്കല്ലിലാണ് അപകടമുണ്ടായത്. വ്യാപക നാശനഷ്ടം ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പലരുടേയും വീടുകള്‍ ഭാഗീകമായി തകര്‍ന്നു.

സംസ്ഥാനത്തും ലക്ഷ്വ ദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂര്‍ നേരം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്ന കോട്ടയത്തെ ചിങ്ങവനത്ത് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെട്ടു.

പലയിടത്തും മണ്ണിടിച്ചിലുണ്ടാവുകയും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാലക്കാട് അനക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിന്റെ പൂര്‍ണ വിവരം ഇപ്പോഴും ലഭിച്ചിട്ടില്ല. ഉള്‍പ്രദേശമായതിനാലാണ് വിവരങ്ങള്‍ ലഭ്യമാകാന്‍ സമയമെടുക്കുന്നത്. പാലക്കാട് അട്ടപ്പാടി റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെടുകയുമുണ്ടായി.

കൊച്ചിയില്‍ ഇന്നലെ രാത്രി പെയ്‌ത മഴയില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതക്കുരക്കും രൂക്ഷമായി.

മധ്യകേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. കടല്‍ ക്ഷോഭമുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്തനതിട്ടയില്‍ ഏറ്റവും കൂടുതല്‍ മ‍ഴ

സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം ശരാശരി മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 157 സെന്റിമീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞതോടെയാണ് പത്തനംതിട്ട സംസ്ഥാനത്തെ കാലവര്‍ഷക്കണക്കില്‍ ഒന്നാം സ്ഥാനം നേടിയത്. മഴയുടെ കുറവു കേവലം ഒന്നോ രണ്ടോ ശതമാനം മാത്രം.

നാളെ വരെ ഇടവിട്ടു മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഈ കുറവ് പരിഹരിക്കപ്പെടും. സംസ്ഥാനത്തെ പല അണക്കെട്ടുകളും നിറഞ്ഞതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കോട്ടയത്ത് റെയില്‍ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. കോട്ടയം – ചങ്ങനാശേരി പാതയിൽ കൽക്കെട്ടിടിഞ്ഞ് വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കൃഷിയിടങ്ങളിളും വീടുകളിലും വെള്ളം കയറി.

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ കോട്ടയം – ചങ്ങനാശേരി പാതയിൽ ചിങ്ങവനത്ത് മണ്ണിടിഞ്ഞ് വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു.

പുനലൂർ- ഗുരുവായൂർ പാസഞ്ചർ ട്രെയിൻ കടന്നു പോകുന്നതിനിടെയാണ് പൂവൻതുരുത്ത് മേൽപ്പാലത്തിന്റെ കൽക്കെട്ട് ഇടിഞ്ഞ് പാളത്തിലേക്ക് മണ്ണും പാറ കഷണങ്ങളും പതിച്ചത്.

അസി. എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘം ചിങ്ങവനത്തെത്തി മണിക്കൂറുകൾ പണിപ്പെട്ടാണ് മണ്ണ് നീക്കം ചെയ്തത്. ട്രെയിൻ കടന്നു പോകുമ്പോഴാണ് മണ്ണിടിഞ്ഞതെന്നും വൻദുരന്തമാണ് ഒഴിവായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഉരള്‍പൊട്ടല്‍ ഭീഷണി

വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ട ശബരി എക്സ്പ്രസ് ഉൾപ്പടെ മൂന്ന് ട്രെയിനുകൾ മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് യാത്ര ആരംഭിച്ചത്. അതേ സമയം, മഴ കനത്തതോടെ പുഴകളിലും തോടുകളിലും നീരൊഴുക്ക് വർദ്ധിച്ചു.

ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ കൃഷിയിടങ്ങളിളും വീടുകളിലും വെള്ളം കയറി. കൃഷി നാശം സംഭവിച്ചിട്ടുണ്ട്. റോഡുകളും മറ്റും വെള്ളത്തിനടിയിലായതിനാൽ ഗതാഗതം തടസപ്പെട്ടു. കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News