മലയാളക്കരയില്‍ പാറി പറക്കാന്‍ ദുര്‍ഖറിന്‍റെയും സൗബിന്‍റെയും പറവ; റിലീസ് തിയതി പ്രഖ്യാപിച്ചു

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പറവ. സംവിധാനസഹായിയായി സിനിമാരംഗത്തെത്തി ഇപ്പോള്‍ നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പറവ.

ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ദ് മൂവി ക്ലബിന്റെ സഹകരണത്തോടെ നിര്‍മിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കാണ് പ്രാധാന്യം.

അതിഥി വേഷം

ദുല്‍ക്കര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നു. 25 മിനിട്ട് മാത്രമാണ് താന്‍ ചിത്രത്തിലുണ്ടാകുകയെന്ന് ഡി ക്യു വ്യക്തമാക്കി. ഷെയ്ന്‍ നിഗം, സിദ്ദിഖ് എന്നിവരാണ് മറ്റുതാരങ്ങള്‍.

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിക്കുന്നത് സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ്. ചിത്രസംയോജനം പ്രവീണ്‍. സെപ്തംബര്‍ 21 ന് ചിത്രം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here