വെനസ്വേലയില്‍ മൃഗശാലയില്‍ നിന്നും മൃഗങ്ങളെ കാണാതാകുന്നു; കാരണം അറിഞ്ഞ് ഞെട്ടി പൊലീസ്

വെനസ്വേലയില്‍ മൃഗശാലയില്‍ നിന്നും മൃഗങ്ങളെ കാണാതാകുന്നു. ഭക്ഷണത്തിനായി തട്ടിക്കൊണ്ടുപോകുന്നതെന്ന് പൊലീസ്
വെനസ്വേലയിലെ ഒരു മൃഗശാലയില്‍ നിന്നും അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മൃഗങ്ങളെയും കാണാതായി. പടിഞ്ഞാറന്‍ വെനിസ്വേലയിലെ സൂലിയയിലാണ് സംഭവം.

ആളുകള്‍ ഭക്ഷണമാക്കാനായി തട്ടിക്കൊണ്ടുപോകുന്നതാണെന്ന് പൊലീസിന്റെ കണ്ടെത്തല്‍

വെനസ്വേലയിലെ മയക്കുമരുന്നു സംഘങ്ങളാണ് ഇതിനു പിന്നെലന്നും പൊലീസ് പറഞ്ഞു. പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ തുടര്‍ന്ന് വെനസ്വേലയില്‍ ജനജീവിതം താറുമാറായിരിക്കുകയാണ്.

ഇതേ തുടര്‍ന്ന് ഭക്ഷ്യക്ഷാമവും രൂക്ഷമായി. ഭക്ഷണത്തിനായി ആളുകള്‍ പരക്കം പായുന്ന സ്ഥിതിയായതോടെയാണ് മൃഗശാലയിലെ മൃഗങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങയിതെന്നും പൊലീസ് പറയുന്നു.

കാട്ടുപോത്ത് ഉള്‍പ്പെടെ വംശനാശം നേരിടുന്ന നിരവധി മൃഗങ്ങളെ മൃഗശാലയില്‍ നിന്നും കാണാതായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News