തിമിര്‍ത്ത് പെയ്ത് മഴ; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മഴ ശക്തി പ്രാപിച്ചതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി കിഴക്ക് നിന്നുള്ള ഒഴുക്ക് വെള്ളം കൂടുതലായി കുട്ടനാട്ടിലെത്തിയതും ജലനിരപ്പ് ഉയരാന്‍ കാരണമായി.

കുട്ടനാടിന്റെ ഉള്‍പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ജനങ്ങള്‍ ദുരിതത്തിലാണ് ആവശ്യമെങ്കില്‍ ക്യാമ്പും ഭക്ഷണവും ഒരുക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളതായി കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു.

ശക്തമായ കാറ്റില്‍ മിക്കയിടത്തും വീടിനും മറ്റും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്

ജലനിരപ്പ് ഉയര്‍ന്നതോടെ റോഡിലൂടെയുള്ള രാത്രി കാല യാത്രകള്‍ പരിശോധിക്കാന്‍ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിഴക്ക് നിന്നുള്ള ഒഴുക്ക് വെള്ളത്തിന്റ വരവ് കൂടിയാല്‍ കൂട്ടനാട്ടിലെ ജല നിരപ്പ് ഇതിലും കൂടാനാണ് സാധ്യത, അങ്ങനയെങ്കില്‍ ആലപ്പുഴ ചങ്ങനാശ്ശേരി റോഡുഗതാഗതം തടസ്സപ്പെടും .

നിലവിലെ സാഹചര്യത്തില്‍ മുട്ടാര്‍ പ്രദേശത്താണ് ജലനിരപ്പ് കൂടുതലായ് ഉയര്‍ന്നത് മിക്ക വീടുകളും വെള്ളത്തിലായിയിരിക്കുകയാണ് ,ജലനിരപ്പ് ക്രമാധീതമായ് ഉയര്‍ന്നതോടെ ഇതിലൂടയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here