രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ജിപി രാമചന്ദ്രനെതിരെ പരാതിയുമായി ടോമിച്ചന്‍ മുളകുപാടം

രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്ന ആഹ്വാനവുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജിപി രാമചന്ദ്രനെതിരെ പരാതിയുമായി ടോമിച്ചന്‍ മുളക്പാടം രംഗത്ത് .

പരാതിയുമായി ടോമിച്ചന്‍ മുളക്പാടം രംഗത്ത്

സെപ്റ്റംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്നാണ് രാമചന്ദ്രന്‍ പോസ്റ്റ് ചെയ്തത്. ജിപി രാമചന്ദ്രനെതിരെ രാമലീലയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം പരാതി നല്‍കിയിരിക്കുകയാണ്.

ഐജി പി വിജയന് നല്‍കിയ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here