
പതിനായിരത്തിലേറെ നിക്ഷേപകരെ തട്ടിച്ച് ഉടമസ്ഥന്‍ മുങ്ങിയ നിര്‍മ്മല്‍ ചിട്ടി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാവും അന്വേഷിക്കുക.
ക്രൈംബ്രാഞ്ചിന്റെ കീഴിലെ സാബത്തിക കുറ്റാന്വേഷണ വിഭാഗം കൂടി ഉള്‍പ്പെട്ടതാവും അന്വേഷണ സംഘം.ലഭിച്ചിരിക്കുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദ്ദേശം
തിരുവനന്തപുരം ,കന്യാകുമാരി ജില്ലകളിലായി 10000 ലേറെ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച ശേഷം പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമസ്ഥനായ നിര്‍മ്മലന്‍ രംഗത്തെത്തിയതോടെയാണ് ചിട്ടി തട്ടിപ്പ് ആരംഭിച്ചത് .
1000 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായിട്ടാണ് കരുതപെടുന്നത്. വിവാഹം,മക്കളുടെ പഠനാവശ്യം തുടങ്ങി അടിയന്തിര ആവശ്യങ്ങള്‍ക്കായി പണം നിക്ഷേപിച്ചവരാണ് വഞ്ചിതരായവരില്‍ ഭൂരിപക്ഷവും,
നിലവില്‍ തമിഴ്‌നാട് പോലീസിന് ലഭിച്ച ഇരുപത്തിമുന്നോളം പരാതികളാണ്
നിലവില്‍ തമിഴ്‌നാട് പോലീസിന് ലഭിച്ച ഇരുപത്തിമുന്നോളം പരാതികളാണ് തക്കല ഡിവൈഎസ്പി ബാല്‍രാജിന്റെ നേതൃത്വത്തിലുളള സംഘം അന്വേഷിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് ഡയറക്ടറമാര്‍ നിലവില്‍ അറസ്റ്റിലായിട്ടുണ്ട്.തട്ടിപ്പിലൂടെ ലഭിച്ച പണം മുഴുവനായി നിക്ഷേപിച്ചിരിക്കുന്നത് ബിനാമി ഇടപാടുകളിലാണ് എന്നതിനാല്‍ കേസന്വേഷണം എന്‍ഫോഴ്‌മെന്റ് ,ഇന്‍കംടാക്‌സും അന്വേഷിക്കണമെന്നതാണ് തമിഴ്‌നാട് പോലീസിന്റെ നിലപാട് .
സംശയാപദമായ 48 ഓളം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് പോലീസ് കേരളത്തിലെ വിവിധ ബാങ്കുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അതിനിടയിലാണ് കേസന്വേഷണം കേരളാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് ഡിജിപി ലോക്‌നാഥ്‌ബെഹറ ഉത്തരവിട്ടത് . ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാവും അന്വേഷിക്കുക.
ക്രൈംബ്രാഞ്ചിന്റെ കീഴിലെ സാബത്തിക കുറ്റാന്വേഷണ വിഭാഗം കൂടി ഉള്‍പ്പെട്ടതാവും അന്വേഷണ സംഘം.ലഭിച്ചിരിക്കുന്ന പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി ക്രൈംബ്രാഞ്ചിന് നല്‍കിയ നിര്‍ദ്ദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here