ലീഗില്‍ ആഭ്യന്തരകലഹം; വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് കെ പി എ മജീദ്

വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. യൂത്ത് ലീഗിന്റെയും സമസ്തയുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് പിന്മാറ്റം.

സംഘടനാ ചുമതലയില്‍ തുടരാനാണ് കൂടുതല്‍താല്‍പ്പര്യമെന്നാണ് മജീദിന്റെ വിശദീകരണം. മുസ്ലിം ലീഗിന്റെ സ്ഥനാര്‍ത്ഥിയെ രാവിലെ പത്ത് മണിക്ക് പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കും.

സ്ഥാനാര്‍ത്ഥിത്തര്‍ക്കത്തില്‍ സമസ്തയുടെയും യൂത്ത് ലീഗിന്റെയും സമ്മര്‍ദം മറികടക്കാനാവാതെയാണ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ പി എ മജീദിന്റെ നാടകീയ പിന്മാറ്റം.

മജീദിന്റെ നാടകീയ പിന്മാറ്റം

സ്ഥാനാര്‍ത്ഥിസാധ്യതാപട്ടികള്‍ മുന്നിലുണ്ടായിരുന്ന പേരായിരുന്നു കെ പി എ മജീദിന്റെത്. സമസ്തയുടെ താല്‍പ്പര്യം കൂടി പരിഗണിച്ച് കെ എന്‍ എ കാദറിനെ മത്സരിപ്പിക്കാനാണ് മുസ്ലിം ലീഗിന്റെ ആലോചന.

യൂത്ത് ലീഗ് നിര്‍ദേശിച്ച അഡ്വ.യു എ ലത്തിഫിന്റെ പേരും പരിഗണനയിലുണ്ട്. സംഘടനാ ചുമതലയില്‍ തുടരാനാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് കെ പി എ മജീദ് പറഞ്ഞു

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ പത്തുമണിയോടെ പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കും. തങ്ങളുടെ അധ്യക്ഷതയില്‍ ചേരുന്ന നേതൃയോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here