
ദുബൈ: കേരളത്തിലെ പാവപ്പെട്ട കുടുംബത്തിലെ അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രത്യാശയുടെ ഇടം ഒരുക്കുന്ന ഒരു പ്രവാസി മലയാളി കുടുംബമുണ്ട് ദുബായില്‍.
കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എത്തുന്ന ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കും,അവരുടെ കുടുംബത്തിനും കൈത്താങ്ങ് നല്‍കുന്ന ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് രൂപം നല്‍കിയ കൊടുങ്ങല്ലൂര്‍ സ്വദേശി ഹാരിസ് കാട്ടക്കത്തും ഭാര്യ സുഹദയും മക്കളുമാണ് വിത്യസ്തമായി സേവന രംഗത്ത് സജീവമാകുന്നത്.
ക്യാന്‍സര്‍ ബാധിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് മാനസികമായ പിന്തുണ നല്‍കി കുട്ടികള്‍ക്ക് തുടര്‍ ചികിത്സ സഹായങ്ങള്‍ ലഭ്യമാക്കുകയും, ഈ രോഗത്തെ കുറിച്ച് പൊതുസമൂഹത്തിനുള്ള തെറ്റായ ധാരണമാറ്റാന്‍ നിരന്തരമായി ബോധവല്‍ക്കരണം നടത്തുകയുമാണ് ഇവര്‍.
ഈ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ സഹായങ്ങള്‍ക്ക് വേണ്ടി ഇവര്‍ കാത്തു നില്‍ക്കാറില്ല .എന്നാല്‍ ഇവരുടെ സല്‍പ്രവര്‍ത്തനം കണ്ടറിഞ്ഞ് നന്മ നിറഞ്ഞ ഒരുപറ്റം മനുഷ്യസ്‌നേഹികള്‍ ഇവര്‍ക്ക് ഒപ്പം അണിനിരക്കുന്നു.;
ക്ലേശകരമായ സ്വന്ത0 ജീവിത അനുഭവങ്ങള്‍ പകര്‍ന്നു നല്‍കിയ പാഠം മറ്റുള്ളവരുടെ ജീവിതത്തിന് തണല്‍ വിരിക്കാന്‍ പ്രചോദനമേകിയ ഒരുഭൂതകാല അനുഭവമാണ് ഇവര്‍ക്ക് പറയാനുള്ളത് .
2015 ജൂലൈ മാസത്തില്‍ അമേരിക്കയിലെ ഒരു ബന്ധുവിനെ കാണാന്‍ ദുബൈയില്‍ നിന്ന് ഹാരിസും കുടുംബവും വിമാനംകയറി . സന്തോഷകരമായ ഒരു മാസത്തെ അമേരിക്കന്‍ വാസത്തിന് ശേഷം ദുബായിലേക്ക് തന്നെ തിരിച്ചുവരേണ്ട ദിവസം 10 മാസം പ്രായമുള്ള ഇവരുടെ ആണ്‍കുട്ടി അപ്രതീക്ഷമായി കുഴഞ്ഞു വീണു.
ഉടന്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ കുട്ടിയെ കാണിച്ചു . ആ ദിനം ഇവരുടെ ഏറ്റവും വേദനാജനകമായ ഒരു ദിവസമായിരുന്നു. തങ്ങളുടെ മകനെ മാരകമായ ക്യാന്‍സര്‍ പിടികൂടിയിരിക്കുന്നു എന്ന വിവരം അവരെ തളര്‍ത്തി .
ഭാഗ്യവശാല്‍ കുട്ടികളുടെ അര്‍ബുദ ചികിത്സ രംഗത്തെ ലോകത്തെ ഏറ്റവും പ്രസിദ്ധമായ അമേരിക്കയിലെ ആശുപത്രിയില്‍ മകനെ ചികിത്സിക്കാന്‍ അവസരം ലഭിച്ചു.
അവിടത്തെ രണ്ട് വര്‍ഷത്തെ ചികിത്സകാലയളവില്‍ കുട്ടികളുടെ ക്യാന്‍സര്‍ രോഗത്തെ കുറിച്ച് കുടുതല്‍ പഠിക്കാനും, അത് മൂലം ബന്ധുക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക ഞരുക്കത്തെ കുറിച്ചും മനസിലാക്കാനും ഇവര്‍ക്ക് സാധിച്ചു.
തുടര്‍ന്ന് 2016-ജൂണ്‍ മാസം കോഴിക്കോട് മെഡിക്കല്‍കോളേജിന് അടുത്ത് ഹോപ്പ് ചൈല്‍ഡ് ക്യാന്‍സര്‍ കെയര്‍ ഫൌണ്ടേഷന് തുടക്കം കുറിച്ചു
ചികിത്സ കാലയളവില്‍ അവരുടെ മതാപിതാകളെയും സംരംക്ഷിക്കുക എന്ന ഒരു വിത്യസ്തമായ പദ്ധതിയാണ് ഇവര്‍ മുന്നോട്ടുവെക്കുന്നത് . അതിന് വേണ്ടി മെഡിക്കല്‍കോളേജിനോടു അടുത്ത് തന്നെ ഒരു കെട്ടിടം വാടകക്ക് വാങ്ങിയാണ് അവരെ താമസിപ്പിക്കുന്നത് .
കേരളത്തിലെ ഏത് ഭാഗത്തെയും കുട്ടികള്‍ക്ക് അര്‍ബുദ ബാധയുണ്ട് എന്ന് സംശയം തോന്നിയാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് തന്നെ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ഈ രംഗത്തെ കഴിവുറ്റ ഡോക്ടര്‍മാരുടെ ഒരു നിരതന്നെ ഹോപ്പിന്‍ കീഴില്‍ സദാ സമയം സജീവമാണ്.
ഏറെ ശ്രദ്ധെയമായ സേവനത്തിന് ഒരു ഭീമമായ സാമ്പത്തികം ഹോപ്പിന് ആവശ്യമായി വരുന്നുണ്ടെന്ന് സാരഥികാളായ ഹാരിസ്, സി കെ ഷാഫി, ജോജോ എന്നിവര്‍ പറയുന്നു .
നന്മ നിറഞ്ഞ മനുഷ്യ സ്നേഹികളുടെ കണ്ണ് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ പതിഞ്ഞാല്‍ മാത്രമേ ഈ നല്ല ഉദ്യമത്തിന്റെ തല്‍ഫലം കുടുതല്‍ പാവപ്പെട്ടവരിലേക്ക് എത്തി ചെരുകയുള്ളു.
ഇവരുടെ മനുഷ്യത്വം നിറഞ്ഞ സല്‍കര്‍മ്മത്തിന് താങ്ങാകാന്‍ ഇനിയും കൂടുതല്‍ എത്തുമെന്ന് പ്രത്യാശിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here