
ട്രെയിനിലെ ലോവര്‍ ബര്‍ത്തില്‍ പകല്‍സമയത്ത് ആളുകള്‍ കിടന്നുറങ്ങുന്നത് മൂലമുള്ള വഴക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ റെയില്‍വേ. റിസര്‍വ് ചെയ്ത സീറ്റുകളില്‍ യാത്രക്കാര്‍ക്ക് ഉറങ്ങാനുള്ള സമയം രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാക്കി റെയില്‍വേ ബോര്‍ഡ് ഉത്തരവ്.
ബാക്കി സമയങ്ങളില്‍ ഈ സീറ്റുകളില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം നല്‍കണം. മുന്‍പേ രാത്രി ഒന്‍പതു മണി മുതല്‍ രാവിലെ ആറുമണി വരെ ആയിരുന്നു ഉറങ്ങാനുള്ള സമയം.
രോഗികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവരെ ഉറങ്ങാനുള്ള പ്രത്യേക സമയക്രമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ റെയില്‍വേയ്ക്ക് സമയക്രമം ഉണ്ടെങ്കിലും ആളുകള്‍ ഇത് ശ്രദ്ധിക്കാതെ വഴക്കടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും പുതിയ നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തില്‍ നിന്നുള്ള വക്താവ് അനില്‍ സക്‌സേന അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here