മോദിക്ക് പിന്നാലെ കണ്ണന്താനവും; വൃത്തിയാക്കാനായി മാലിന്യം വിതറി വിവാദത്തിലായി; ഇതൊക്കെ ബിജെപിക്ക് മാത്രം സാധിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

ദില്ലി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യം വിതറി.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വഛതാ ഹേ സേവ ക്യാപയിനിനുവേണ്ടി എത്തിയ മന്ത്രിക്കു ശുചിയാക്കാനാണ് ഇന്ത്യാ ഗേറ്റില്‍ മാലിന്യം വിതറിയത്.

ഞായറാഴ്ച അല്‍ഫോണ്‍സ് കണ്ണന്താനം എത്തിയപ്പോള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് മാലിന്യങ്ങള്‍ ഇല്ലായിരുന്നു.

ക്യാമറകണ്ണുകള്‍

ഉടന്‍തന്നെ വളന്റിയര്‍മാര്‍ കുപ്പികളും പാന്‍മസാല കവറുകളും ഐസ്ക്രീം കപ്പുകളും സംഘടിപ്പിച്ച് ഇവിടെ വിതറി. തുടര്‍ന്ന് മാധ്യമങ്ങളുടെ ക്യാമറകള്‍ക്കുമുന്നില്‍വെച്ച് മന്ത്രി ഇവയെല്ലാം പെറുക്കിമാറ്റി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസം മാത്രമാക്കാതെ എല്ലാ ദിവസവും നടത്തണമെന്ന ശുചിത്വ സന്ദേശവും നല്‍കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.

പതിനാല് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാപയിനില്‍ ടൂറിസം മന്ത്രാലയം ശുചീകരിക്കാന്‍ തിരഞ്ഞെടുത്ത 15 കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യാഗേറ്റ്. പ്രധാനമന്ത്രിയായ ശേഷം മോദിയും ഇത്തരം വിവാദത്തില്‍ പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News