നാടിനെ കണ്ണീരിലാ‍ഴ്ത്തിയ പശുക്കടവ് ഉരുള്‍പൊട്ടലിന് ഒരു വയസ്സ്; 6 യുവാക്കളുടേയും ഓര്‍മ്മപുതുക്കി സിപിഐഎം

കോഴിക്കോട്: പശുക്കടവ് ഉരുള്‍പൊട്ടലിന് ഇന്ന് ഒരു വര്‍ഷം. മലവെളളപ്പാച്ചില്‍ ജീവനെടുത്ത 6 യുവാക്കളുടെ ജ്വലിക്കുന്ന ഓര്‍മ്മ പുതുക്കി നാട്ടുകാര്‍.

സി പി ഐ (എം) മാമ്പിലാട് ബ്രാഞ്ച് കമ്മിറ്റിക്കായി പണിത സ്മാരക മന്ദിരം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വര്‍ഷം ഒന്ന് കടന്നുപോയെങ്കിലും ഇന്നും തീരാ ദുഖമാണ് കുറ്റിയാടി കോതോടുകാര്‍ക്ക് 6 യുവാക്കളുെട അപ്രതീക്ഷിത വിടവാങ്ങല്‍.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18 നായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം ഇടിത്തീപോലെ വന്ന് പതിച്ചത്.

ഡിവൈഎഫ്ഐക്കാരായ 6 കൂട്ടുകാര്‍

പുഴക്കരയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന ഡി വൈ എഫ് ഐ പ്രവര്‍കത്തകരായ 6 കൂട്ടുകാരെയാണ് പശുക്കടവ് ഉരുള്‍പൊട്ടലിലെ മലവെളള പാച്ചില്‍ കൊണ്ടുപോയത്.

നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ദിവസങ്ങളെടുത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ചേതനയറ്റ ശരീരങ്ങളാണ് പുറത്തെടുക്കാനായത്.

ഇവരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് സ്മാരകം പണിത് സി പി ഐ (എം) നാടിനൊപ്പം നിന്നു. മാമ്പിലാട് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
വിപിന്‍ദാസ്, രജീഷ്, അക്ഷയ് രാജ്, അശ്വന്ത്, വിഷ്ണു, ഷജിന്‍ എന്നിവരുടെ, ഫോട്ടോ അനാശ്ചാദനം സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മരണപ്പെട്ടവരുെട കുടുംബാംഗങ്ങളടക്കമുളള നാട്ടുകാര്‍ സ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News