റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നിര്‍ണയാക വിധി ഇന്നുണ്ടായേക്കും

ദില്ലി: ഇന്ത്യയിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിണിക്കും.കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും.

അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.

കേന്ദ്രത്തിന്‍റെ പുതിയ സത്യവാങ്മൂലം

ഇന്ത്യയില്‍ അഭയം തേടിയ റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കും. നേരത്തെ നല്‍കിയ സത്യവാങ്ങ്മൂലം അപൂര്‍ണ്ണമാണേന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിരുന്നു.

റോഹിങ്ക്യകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ നിലപാട്

അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലം ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സുരക്ഷിതമല്ലാത്ത ചുറ്റുപാടിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്.

ഭരണ ഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും കൂടി ബാധകമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും.

രാജ്യത്ത് അഭയം തേടി എത്തിയ നാല്‍പ്പതിനായിരത്താേളം വരുന്ന റോഹിങ്ക്യന്‍ മുസ്ലീം അഭയാര്‍ത്ഥികളെ മ്യാന്‍മാറിലേക്ക് തിരിച്ചയക്കണമെന്നതാണ് ബി ജെ പി യുടെ നിലപാട്.വിവിധ മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര തീരുമാനത്തെ എതിര്‍ത്ത് രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News