നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റില്ല; നിലവില്‍ പ്രതിപട്ടികയിലില്ലെന്നും പൊലീസ്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നാദിര്‍ഷയ്ക്കും താല്‍കാലികാശ്വാസം. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

നിലവില്‍ നാദിര്‍ഷയെ പ്രതി ചേര്‍ക്കുന്നതിനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കും.

നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റില്ല

അതേസമയം നാദിര്‍ഷയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ചില സംശയങ്ങള്‍ ബാക്കിയാണെന്നും അന്വേഷണം പുരോഗമിക്കുമ്പോള്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകു എന്നും പൊലീസ് പറയുന്നു.

ദിലീപിന്റെ ഭാര്യ കാവ്യാമാധവനും നിലവില്‍ പ്രതിപട്ടികയിലില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കാവ്യ, നാദിര്‍ഷ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News