മലപ്പുറം: വേങ്ങരയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി . 20 ന് യു ഡി എഫ് 21 ന് എല്‍ ഡി എഫ് കണ്‍വെന്‍ഷനുകള്‍ നടക്കും. പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. മണ്ഡലത്തെ പ്രധാനനേതാക്കളെയും പ്രമുഖവ്യക്തികളെയും നേരില്‍ക്കണ്ട് ഇടത് സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീര്‍ വോട്ടഭ്യര്‍ത്ഥിച്ചുതുടങ്ങി.
യുഡിഎഫ് പ്രതിസന്ധിയില്‍
വ്യാഴാഴ്ചയാണ് മണ്ഡലം കണ്‍വെന്‍ഷന്‍. യു ഡി എഫ് കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടക്കും. മണ്ഡലത്തില്‍ യു ഡി എഫിനകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന സമവായചര്‍ച്ചകളും പുരോഗമിക്കുകയാണ്.
പഞ്ചായത്ത് തലകണ്‍വെന്‍ഷനുകള്‍ക്കുള്ള ഒരുക്കങ്ങളും മുന്നണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബി ജെ പി സംസ്ഥാന നേതാവ് ശോഭാസുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടെങ്കിലും ജില്ലാകമ്മിറ്റിയ്ക്ക് എതിര്‍പ്പുണ്ട്.
ജനചന്ദ്രന്‍ മാസ്റ്റര്‍
ജനചന്ദ്രന്‍ മാസ്റ്ററെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ താല്‍പ്പര്യം. എസ് ഡി പി ഐ അഡ്വക്കറ്റ് കെ സി നസീറിനെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
Get real time update about this post categories directly on your device, subscribe now.