ജന്മദിനത്തില്‍ മോദിക്ക് കര്‍ഷകരുടെ ചെക്ക്; സമ്മാനത്തുക കണ്ടവരെല്ലാം ഞെട്ടി

ഹൈദരാബാദ്: ഗുജറാത്തിലെ സബര്‍ബന്‍ അണക്കെട്ട് ഉദ്ഘാടനം നടത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 67 ാം ജന്മദിനം ആഘോഷിച്ചത്. വലിയ വാര്‍ത്താ പ്രാധാന്യവുമായി നിറഞ്ഞു നിന്ന മോദിയെ ഞെട്ടിച്ചിരിക്കുകയാണ് രാജ്യത്തെ കര്‍ഷകര്‍.

പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാന്‍ ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ ഒരു ചെക്ക് തന്നെ അയച്ചുകൊടുത്തി. ചെക്കിലെ തുകകണ്ട് മോദിയെന്നല്ല ആരായാലും ഞെട്ടിപ്പോകും. അത്രയ്ക്കും ‘വലിയ’ സമ്മാനമായിരുന്നു മോദിക്ക് കര്‍ഷകര്‍ അയച്ചുകൊടുത്ത്.

കര്‍ഷക പ്രതിസന്ധി

68 പൈസയുടെ 400 ചെക്കുകള്‍ അയച്ചാണ് കാര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ആന്ധ്രയില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രായലസീമ സഗുനീതി സാധനാ സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.

ജീവിതം പ്രതിസന്ധിയിലായ കര്‍ഷകരുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും നല്‍കാത്ത പ്രധാനമന്ത്രിയുടെ നിലപാടിലുള്ള പ്രതിഷേധമാണ് കര്‍ഷകര്‍ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News