മയക്കി കിടത്തി ബലാത്സംഗം; പിന്നീട് വ‍ഴങ്ങാതിരുന്നപ്പോൾ നഗ്നദൃശ്യം ഭർത്താവിന് അയച്ചു കൊടുത്തു

മുംബൈ: മയക്കിക്കിടത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് മുംബൈയിൽ പിടിയിൽ.26 കാരിയേയാണ് യുവാവ് ബലാത്സംഗത്തിനിരയാക്കിയത്.മുംബൈ മലാഡിലാണ് സംഭവം.

ബലാത്സംഗദൃശ്യം പകർത്തിയ യുവാവ് പിന്നീട് യുവതിയെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ഇനിയും സഹകരിച്ചില്ലെങ്കിൽ ദൃശ്യം ഭർത്താവിന് അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി.

ഭീഷണി കാര്യമായപ്പോള്‍

മയക്കത്തിൽ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയാത്തതിനാൽ യുവതി ഭീഷണി കാര്യമായി എടുത്തില്ല. ഭീഷണിക്ക് വ‍ഴങ്ങില്ലെന്ന് ഉറപ്പായപ്പോൾ യുവാവ് ദൃശ്യം യുവതിയുടെ ഭർത്താവിന് അയച്ചു കൊടുത്തു.

പ്രതി അറസ്റ്റില്‍

ഇതോടെ ഭാര്യയും ഭർത്താവും യുവാവിനെതിരെ പൊലീസിനെ സമീപിച്ചു.യുവതിയുടെ ഉടമസ്ഥതയിലുളള ഓട്ടോയുടെ ഡ്രൈവറായ സൽത്താജ് ആണ് അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here