ദിലീപിന് ജാമ്യമില്ല; കാരാഗൃഹവാസം തുടരും; കൂട്ടബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും

കൊച്ചി. കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യാപേക്ഷയും അങ്കമാലി കോടതി തള്ളി.

നാലാംവട്ടവും തിരിച്ചടി

നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിട്ടുള്ള തെളിവുകള്‍ ശക്തമായതാണ് ദിലീപിന്റെ ജാമ്യം തള്ളാന്‍ കാരണം.

കൂട്ടബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടികാട്ടി. ദിലീപിനെതിരായ തെളിവുകള്‍ ശക്തമാണെന്നും കോടതി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ കുറ്റമാണ് തന്റെ മേല്‍ പോലീസ് ആരോപിക്കുന്നതെന്നും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ഈ കുറ്റത്തിന് രണ്ട് മാസത്തിലേറെ ജയിലില്‍ കിടന്നെന്നും ജാമ്യാപേക്ഷയില് ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം ക‍ഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം എങ്ങനെ ലഭിക്കുമെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കാവ്യാ മാധവന് താല്‍കാലികാശ്വാസം. ദിലീപിന്റെ ഭാര്യയായ കാവ്യയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ കാവ്യയെ പ്രതി ചേര്‍ക്കേണ്ട തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. കാവ്യയുടെ മുന്‍ജാമ്യാപേക്ഷയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.

കാവ്യയും നാദിര്‍ഷയും

ദിലീപ് ജാമ്യം തള്ളിയപ്പോള്‍ കാവ്യയും നാദിര്‍ഷയും സമര്‍പ്പിച്ചിട്ടുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുകയാണ്. കാവ്യ കഴിഞ്ഞ ദിവസമാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ത്തിയിട്ടുള്ളത്.  ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള തന്നെയാണ് കാവ്യയുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിര്‍ഷയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി അറസ്റ്റ് പാടില്ലെന്ന നിര്‍ദേശം പൊലീസിനും നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News