ദിലീപിന്റെ വിധി അല്‍പ്പസമയത്തിനകം; കോടതി നടപടികള്‍ ഇങ്ങനെ

കൊച്ചി. കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി അല്‍പ്പസമയത്തിനകം വിധി പ്രസ്താവിക്കും. ദിലീപ് സമര്‍പ്പിച്ച രണ്ടാം ജാമ്യാപേക്ഷയിലാണ് അങ്കമാലി കോടതി വിധി പറയുന്നത്.

നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായിരുന്നു.

വിധിപ്രസ്താവം മാത്രം

അതുകൊണ്ട് തന്നെ കോടതി വിധിപ്രസ്താവം മാത്രമാണ് ഇന്നുണ്ടാകുക. അടച്ചിട്ട കോടതി മുറിയിലായിരുന്നു കഴിഞ്ഞ ദിവസം വാദം നടന്നത്.

ദിലീപിന്റെ ജാമ്യാപേക്ഷ ശക്തമായി എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍. നടി ആക്രമിക്കപ്പെട്ടതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും പിന്നില്‍ താരത്തിന് നേരിട്ട് പങ്കുണ്ടെന്ന ശക്തമായ തെളിവുകളുണ്ടെന്ന നിലപാടാണ് പൊലീസ് കോടതിയെ അറിയിച്ചത്.

കേസില്‍ അറസ്റ്റിലായി 60 ദിവസത്തെ ജയില്‍വാസം പിന്നിട്ട സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here