തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; 18 എംഎല്‍എ മാരെ അയോഗ്യരാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാഡിഎംകെയിലെ ചേരിപ്പോര് രൂക്ഷമാകുന്നു. വിമതപ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച എം എല്‍ എ മാര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യതാ കാര്‍ഡ് പുറത്തെടുത്തു.

ടിടി വി ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയ്‌ക്കെതിരെ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയ 18 എം എല്‍ എ മാരെയാണ് പുറത്താക്കിയത്.

സ്പീക്കറുടെ നടപടി

വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയിരിക്കുന്നത്.

ഇതോടെ മന്ത്രിസഭയ്ക്ക് താല്‍ക്കാലികാശ്വാസമായി. വിശ്വാസവോട്ടെടുപ്പ് വേണ്ടിവന്നാല്‍ നിലവിലെ അംഗസംഖ്യവെച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ എടപ്പാടി കെ പളനിസ്വാമി സര്‍ക്കാരിന് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here