നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ചോദ്യം ചെയ്യലിനെക്കുറിച്ച് കോടതി പറഞ്ഞതിങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അടുത്ത തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്.

കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടോ

25ാം തിയതി ഹര്‍ജി പരിഗണിക്കുമ്പോള്‍ ചോദ്യം ചെയ്യാനുള്ള കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്. കുടുതല്‍ ചോദ്യം ചെയ്യലിന്റെ ആവശ്യകതയുണ്ടോയെന്നും കോടതി ചോദിച്ചു.

നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും മുദ്രവെച്ച കവറില്‍ കോടതിയെ അറിയിക്കണം. ശേഷം ഇക്കാര്യത്തില്‍ വിധി പ്രസ്താവിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നേരത്തെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് പൊലീസിനെ കോടതി വിലക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News