ഇവളാണ് അച്ഛന്റെ മകള്‍; വളയിട്ട കൈകള്‍ കൊണ്ട് തലസ്ഥാനം ഭരിക്കുന്ന വാസുകി അച്ഛന്റെ അന്ത്യകര്‍മ്മങ്ങളും നിര്‍വഹിച്ചു

തിരുവനന്തപുരം: ആചാരപ്രകാരം ആണ്‍കുട്ടികളാണ് അച്ഛന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി പിതാവിന് വേണ്ടി അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു.

സഹോദരിക്കൊപ്പം

സഹോദരി കലൈവാണിയും വസുകിയ്‌ക്കൊപ്പം അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. ആണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ പെണ്‍മക്കള്‍ കര്‍മ്മങ്ങള്‍ ചെയ്യുകയായിരുന്നു.

തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇരുവരും ചേര്‍ന്നാണ് നിര്‍വഹിച്ചത്. വാസുകിയുടെ പിതാവ് കെ കുപ്പുരാമ സുബ്രഹ്മണ്യന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

അനുവാദം വാങ്ങി

തുടര്‍ന്ന് വാസുകിയും സഹോദരിയും പിതാവിന് വേണ്ടി കര്‍മ്മങ്ങള്‍ ഏറ്റെടുത്തു. മുതിര്‍ന്നവരുടെയെല്ലാം സമ്മതത്തോടെയായിരുന്നു വളയിട്ട കൈകള്‍ കൊണ്ട് ഭരണചക്രം തിരിക്കുന്ന വാസുകി അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.

ചിത്രം കടപ്പാട്: ചുറ്റുവട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel