ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു. ഇടുക്കി ജില്ലയിലെ പൂപ്പാറയക്ക് സമീപമുണ്ടായ അപകടത്തില്‍ 21 കാരനായ മനുവാണ് മരണപ്പെട്ടത്. ഇയാള്‍ പന്തടിക്കുളം സ്വദേശിയാണ്.

സഹയാത്രികന്‍ നന്ദു ഗുരുതര പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ചിന്നക്കനാല്‍ എണ്‍പതേക്കള്‍ സ്വദേശിയാണ് നന്ദു.

മരം വീണതിന്റെ ആഘാതത്തില്‍ മനു സംഭവ സ്ഥലത്തുവെച്ച്തന്നെ മരണപ്പെടുകയായിരുന്നു. ജില്ലയല്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും പൊതുജനങ്ങളും യാത്രക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഗതാത നിയന്ത്രണം തുടരുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News