നാദിർഷ സഹകരിക്കുന്നില്ലന്ന് പൊലീസ് ഹൈക്കോടതിയിൽ; ഇനിയും ചോദ്യം ചെയ്യണം; പൂര്‍ണരൂപം ഇങ്ങനെ

കൊച്ചി; ചോദ്യം ചെയ്യലിനോട് നാദിർഷ സഹകരിക്കുന്നില്ലെന്ന് പോലീസ്. നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ പ്രോസിക്യൂഷൻസ് ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം .

കാവ്യ മാധവന്റെ മുൻ കൂർ ജാമ്യം ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാനും കോടതി നിർദ്ദേശിച്ചു.

നാദിർഷ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെങ്കിൽ അക്കാര്യം അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം പോലീസിനോട് നിർദ്ദേശിച്ചിരുന്നു.

ഇതിനെ തുടർന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരണപ്പത്രിക സമർപ്പിച്ചത് . നാദിർഷ ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരങ്ങൾ മറച്ചു വയ്ക്കുകയാണ് .

അറിയാവുന്ന കാര്യങ്ങൾ പോലും നാദിർഷ പോലീസിനോട് പറയുന്നില്ല. നാദിർഷായുടെ പങ്കിനെക്കുറിച്ച്, നാദിർഷ പറയുന്നതും സാക്ഷികൾ പറയുന്നതും, തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ഇനിയും ചോദ്യം ചെയ്യണം

ഇതിനാൽ നാദിർഷയെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ട് പരിഗണിച്ച കോടതി കേസ് ഈ മാസം 25 ലേക്ക് മാറ്റി.

ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും ഇനി എന്തൊക്കെയാണ് ചോദിക്കാൻ ഉള്ളതെന്നും വിശദീകരിച്ച് മുദ്രവച്ച കവറിൽ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.

കാവ്യ മാധവന്റെ മുൻ കൂർ ജാമ്യം ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടു. ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും .

പൾസർ സുനി സമർപ്പിച്ച ജാമ്യ ഹർജിയും ഹൈക്കോടതി ഈ മാസം 25 ന് പരിഗണിക്കും. പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here