
ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് കാട്ടി നിരവധി പരാതികളാണ് കമ്മീഷന് ലഭിച്ചത്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ വസ്തുതാന്വേഷണം നടത്തുന്നത്. കേരളത്തില്‍
വനിതകള്‍ക്കെതിരായ ഏതുതരം അവകാശ നിഷേധങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ വനിതാ കമ്മീഷന്‍ നടത്തുമെന്നും എം.സി ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here