പ്രതീക്ഷകള്‍ അസ്തമിച്ചു; ദിലീപിന് കടുത്ത നിരാശ

ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് കോടതി വിധി വന്നത്. അത്രയേറെ പ്രതീക്ഷയിലായിരുന്നു ദിലീപ്. കേസില്‍ പെട്ട് ജയിലെത്തിയിട്ട് 60 ദിവസം പിന്നിട്ടതോടെ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ദിലീപും അഡ്വക്കേറ്റ് രാമന്‍പിള്ളയും ഉറച്ചു വിശ്വസിച്ചു.

അതാണ് രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലിക്കോടതിയും തളളിയിട്ടും പ്രതീക്ഷയോടെ വീണ്ടും അങ്കമാലികോടതിയെ സമീപിക്കാന്‍ ദിലീപിനെയും അഡ്വക്കേറ്റ് രാമന്‍ പിള്ളയെയും പ്രേരിപ്പിച്ചത്. അതുകൊണ്ട് മറ്റൊരിക്കലുമില്ലാത്തത്ര പ്രതീക്ഷയിലായിരുന്നു ദിലീപ് .

ബലാല്‍സംഗം അടക്കമുളള കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ ആരോപിച്ചതോടെ ഇനി വിചാരണ കാലയളവിലും ജാമ്യം കിട്ടില്ലേ എന്ന് ചോദ്യമാണ് ദിലീപിനെയും അഡ്വക്കേറ്റ് രാമന്‍പിള്ളയെയും അലട്ടുന്നത്.

പി ആര്‍ വര്‍ക്കിലൂടെ അനുകൂല തരംഗം സൃഷ്ടിക്കാന്‍ ദിലീപ് ഫാന്‍സിന് ഏറെ കുറെ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും കോടതിയില്‍ ജാമ്യം കിട്ടാനുളള മാര്‍ഗമാവില്ലെന്നത് ദിലീപിന് അറിയില്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News