പിറന്നാളാഘോഷിച്ച് നയന്‍സും കാമുകനും; ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത്

നയന്‍സും സംവിധായകന്‍ വിഘനേഷുമായുള്ള പ്രണയം അറിയാത്തവരായി ആരുമില്ല. ഇരുവരും തുറന്നു സമ്മതിച്ചില്ലെങ്കിലും അക്കാര്യം
പരസ്യമായ രഹസ്യമാണ്.

വിഘ്‌നേഷിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഉഗ്രന്‍ സെല്‍ഫി പുറത്തുവിട്ടിരിക്കുകയാണ് നയനസ്. പിറന്നാള്‍ ആഘോഷത്തിനായി യു എസ്സില്‍ എത്തിയ ഇരലുവരും അവിടെ വെച്ച് എടുത്ത ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്.

നാനും റൗഡി താന്‍ എന്ന് നയന്‍സിന്റെ വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ്. ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് നയന്‍സ് ആയിരുന്നു.

കഴിഞ്ഞ തവണയും ഇരുവരും ഒന്നിച്ചായിരുന്നു വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിച്ചത്. അതിന്റെ ചിത്രങ്ങളും വിഘ്‌നേഷ് ട്വിറ്റ
റിലൂടെ പങ്കുവെച്ചിരുന്നു. ഇത്തവണ നയന്‍സും ചിത്രം ഒഫീഷ്യല്‍ പേജിലൂടെ പുറത്തു വച്ചിരിക്കുകയാണ്.


അങ്ങനെ തമിഴില്‍ നിന്നും ഒരു പ്രണയം കൂടി മറ നീക്കി പുറത്തു വന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News