97 പേരുടെ ജീവന് പുല്ലുവില കല്‍പ്പിച്ച് ബിജെപി അധ്യക്ഷന്‍; നരോദ ഗാം കൂട്ടക്കൊലക്കേസ് മുഖ്യപ്രതിക്ക് അനുകൂല മൊഴിയുമായി അമിത് ഷാ കോടതിയില്‍

രോദ ഗാം കൂട്ടക്കൊലക്കേസിലെ മുഖ്യ പ്രതിക്ക് അനുകൂല മൊഴിയുമായി ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കോടതിയില്‍.

കേസിലെ മുഖ്യ പ്രതിയായ മായ കൊദ്നാനിക്ക് അനുകൂലമായാണ് പ്രതിഭാഗം സാക്ഷിയായി ഹാജരായ അമിത് ഷാ അഹമ്മദാബാദ് കോടതിയില്‍ മൊഴി നല്‍കിയത്.

കൂട്ടക്കൊല നടന്ന സമയത്ത് മായ കോദ്നാനി ഗുജറാത്ത് നിയമസഭയില്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയെന്നും അമിത് ഷാ കോടതിയെ അറിയിച്ചു.

ഗുജറാത്ത് കലാപത്തിന്റെ തുടര്‍ച്ചയായി 2002 ഫെബ്രുവരി 22ന് രാവിലെ നരോദാഗാമില്‍ 11 മുസ്ലീങ്ങള്‍ കൂട്ടക്കൊല ചെയ്യപ്പെട്ട കേസിലാണ് മുഖ്യപ്രതിക്ക് അനുകൂലമായി അമിത് ഷാ കോടതിയില്‍ മൊഴി നല്‍കിയത്.

പ്രതിയായ മായ കോദ്നാനിയുടെ അപേക്ഷയെ തുടര്‍ന്ന് കേസ് പരിഗണിക്കുന്ന പ്രത്യാക കോടതി അമിത് ഷായോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.കൃത്യം നടക്കുന്ന സമയത്ത് താന്‍ നരോദഗാമില്‍ ഉണ്ടായിരുന്നില്ലെന്നാണ് മുഖ്യ പ്രതി മായ കോദ്നാനിയുടെ വാദം.

ഇതിന് ശരിയാണെന്ന് വ്യക്തമാക്കിയുള്ള മൊഴിയാണ് അമിത് ഷാ കോടതിയില്‍ നല്‍കിയത്.സംഭവദിവസം രാവിലെ 8.30 ന് മായ തന്നോടൊപ്പം ഗുജറാത്ത് നിയമസഭയില്‍ ഉണ്ടായിരുന്നുവെന്നാണ് ആ സമയത്ത് നിയമസസഭാഗം ആയിരുന്ന അമിത് ഷായുടെ മൊഴി.

9.30 മുതല്‍ 9.45 വരെ സിവില്‍ ഹോസ്പിറ്റലിലായിരുന്നു.അവിടെ വച്ചും മായയെ കണ്ടെന്നും അമിത് ഷാ കോടതിയെ അറിയിച്ചു.97 പേരെ കൊലപ്പെടുത്തിയ നരോദ പാട്യ കൂട്ടക്കൊലക്കെസില്‍ മായ കോദ്നാനിയെ കോടതി 28 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

എന്നാല്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നല്‍കി.ഈ കേസിന്റെ അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്.

11 മുസ്ലീങ്ങളെ കൊലപ്പെടുത്തിയ നരോദ ഗ്രാം കൂട്ടക്കൊല കേസില്‍ നാല് മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News