ഗാനഗന്ധര്‍വ്വന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനാനുമതി; വിജയദശമി ദിനത്തില്‍ ക്ഷേത്രത്തിലെത്തും

ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനാനുമതി.ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ക്ഷേത്രഭരണസമിതിയാണ് ഗായകന്‍ കെ.ജെ.യേശുദാസിന് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കികൊണ്ടുള്ള തീരുമാനമെടുത്തത്.

ഹിന്ദുമതവിശ്വാസിയാണെന്നും ക്ഷേത്ര ആചാര-അനുഷ്ടാനങ്ങള്‍ പാലിക്കുമെന്നുമുള്ള കെ.ജെ.യേശുദാസിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശനാനുമതി.

അതേസമയം വിജയദശമി ദിനത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്‍ സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രത്തില്‍ ആലപിക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ തനിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ.യേശുദാസിന്റെ കത്ത് കഴിഞ്ഞ ദിവസമാണ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ലഭിച്ചത്.

താന്‍ ഹിന്ദുമതവിശ്വാസിയാണെന്നും ക്ഷേത്ര ആചാര -അനുഷ്ടാനങ്ങള്‍ അനുസരിക്കുകയും പാലിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നുമുള്ള സത്യവാങ്മൂലവും യേശുദാസ് കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കത്ത് വന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ക്ഷേത്രഭരണസമിതി യോഗം ചേര്‍ന്നത്.

ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍,പെരിയ നമ്പി,ക്ഷേത്രം തന്ത്രി എന്നിവര്‍ വിഷയം വിശദമായി ചര്‍ച്ചചെയ്ത് ഒടുവില്‍ യേശുദാസിന് ക്ഷേത്ര ദര്‍ശനത്തിനുള്ള അനുമതി നല്‍കുകയായിരുന്നു.

യോഗ തീരുമാനം ഗായകന്‍ യേശുദാസിനെ അറിയിക്കുമെന്ന് ക്ഷേത്ര തന്ത്രി പറഞ്ഞു.

ഈമാസം 30 ന് തന്നെ ക്ഷേത്ര ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും ഭരണസമിതി വ്യക്തമാക്കി.ഹിന്ദുമതവിശ്വാസിയാണെന്നുള്ള സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുമതി നല്‍കുന്ന കീഴ്വഴക്കം പത്മനാഭസ്വാമി ക്ഷേത്രത്തിനുണ്ട്.അതിനാലാണ് യേശുദാസിന്റെ കാര്യത്തില്‍ അനുമതി ലഭിച്ചത്.

അതേസമയം അതേസമയം വിജയദശമി ദിനത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്‍ സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രത്തില്‍ ആലപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News