വര്‍ഗീയ ശക്തികള്‍ തോക്കെടുക്കുമ്പോള്‍ ആറരയടി നീളമുള്ള പേനകൊണ്ട് ഫാസിസ്റ്റുകള്‍ക്കെതിരെ പ്രതിരോധം

വര്‍ഗീയ ഫാസിസത്തിനെതിരെ പേന കൊണ്ട് പ്രതിരോധം. ഗിന്നസ് റെക്കോര്‍ഡ് ജേതാവ് എം ദിലീഫാണ്‌ ആറരയടി നീളമുള്ള പ്രതിരോധ പേന നിര്‍മ്മിച്ചത്. മറ്റന്നാള്‍ മുതല്‍ പേന എറണാകുളത്ത് പ്രദര്‍ശിപ്പിക്കും. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് പേന നിര്‍മ്മാണം.

വര്‍ത്തമാനകാലത്ത് വാക്കും എഴുത്തും നിശബ്ദമാക്കാന്‍ വര്‍ഗീയ ശക്തികള്‍ തോക്കെടുക്കുമ്പോള്‍ പേന കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് എം ദിലീഫ് എന്ന ഗിന്നസ് റെക്കോര്‍ഡ് ജേതാവ്. ആറരയടി നീളമുള്ള ബാള്‍ പോയിന്റ് പേന ഇരുമ്പ്, മരം എന്നിവ ഉപയോഗിച്ചാണ് തീര്‍ത്തത്.

3 ക്വിന്റല്‍ തൂക്കം വരുന്ന പേനയ്ക്ക് 60 സെ. മീ. വ്യാസമുണ്ട്. 20 ദിവസമെടുത്ത് 12 മണിക്കൂര്‍ വരെ സമയം ചെലവഴിച്ചായിരിന്നു നിര്‍മ്മാണം. ഗിന്നസ് റെക്കോര്‍ഡ് അത്ഭുതം എന്നതിനപ്പുറം നിലവിലെ സാഹചര്യം ആവശ്യപ്പെടുണ പ്രതിരോധത്തിന്റെ പ്രതീകമാണ് ഈ പേനയെന്ന് ദിലീഫ് പറഞ്ഞു.

ഗാന്ധിജിയുടെ ഭീമാകാരന്‍ കാരിക്കേച്ചര്‍, സൈക്കിള്‍, ഷട്ടില്‍ ബാറ്റ് എന്നിവ നിര്‍മ്മിച്ച് ദിലീഫ് മുമ്പും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. കോഴിക്കോട് നിന്ന് പ്രയാണം ആരംഭിച്ച പേന മറ്റന്നാള്‍ മുതല്‍ എറണാകുളത്ത് പ്രദര്‍ശിപ്പിക്കും.

പേനയുടെ പ്രയാണം കോഴിക്കോട് നടന്ന ചടങ്ങില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News