ശ്രീശാന്തിന്റെ വിലക്ക് : ഹൈക്കോടതി വിധിക്കെതിരെ ബിസി സി ഐ അപ്പീല്‍ നല്‍കി

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയ ഹൈക്കോടതി വിധിക്കെതിരെ ബിസി സി ഐ അപ്പീല്‍ നല്‍കി. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.

വിലക്ക് നീക്കിയ നടപടി നിയമപരമല്ല. 2013ല്‍ ഏര്‍പ്പെടുത്തിയ വിലാക്കിനെതിരെ 2017ല്‍ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. വാതുവയ്പ്പ് കേസില്‍ കോടതി വെറുതെ വിട്ടതും ബിസി സി ഐയുടെ അച്ചടക്ക നടപടിയും രണ്ടായി കാണേണ്ടതാണെന്നും ചൂണ്ടികാണിച്ചാണ് അപ്പീല്‍.

സമാന വസ്തുതകള്‍ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീല്‍ ബിസി സി ഐനേരത്തെ തള്ളിയതാണെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം രാജ്യാന്തര മത്സരങ്ങള്‍ കളിക്കാന്‍ എന്‍ ഒ സി നല്‍കാന്‍ബിസി സി ഐക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ശ്രീശാന്തിന്റെ ഹര്‍ജി ഹൈക്കോടതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് ബിസി സി ഐയുടെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here