ഐഫോണ്‍ 8, 8 പ്ലസ് ഇന്ത്യയില്‍ ഉടന്‍ എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ട് ആപ്പിള്‍

കൂടുതല്‍ വില്‍പ്പന ഉറപ്പാക്കാനായി ഇന്ത്യയില്‍ ഐഫോണ്‍ അവതരിപ്പിക്കുന്ന തീയതി സെപ്റ്റംബര്‍ 29 ലേയ്ക്ക് നീക്കി ആപ്പിള്‍. യുഎസില്‍ വില്‍പ്പനയ്ക്ക് വന്ന ശേഷം ഒരാഴ്ച കഴിഞ്ഞിട്ടാണ് ഇന്ത്യയില്‍ ഐഫോണ്‍ എത്തുന്നത്.

ആയിരം റീട്ടയില്‍ ഷോപ്പുകളില്‍ ഒരുമിച്ച് അവതരിപ്പിക്കാനാണ് പ്ലാന്‍. ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വലിയ ലോഞ്ച് ആണിത്. വില്പനയില്‍ ഇവിടെ കഴിഞ്ഞ വര്‍ഷം ഉണ്ടായതിനേക്കാള്‍ 50% അധികം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കള്‍ അറിയിച്ചു.
ഡിജിറ്റല്‍ മീഡിയ, പ്രിന്റ് മീഡിയ, എയര്‍പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഐഫോണ്‍ വില്‍പ്പനയ്ക്കായി പരസ്യ ക്യാംപയിനുകള്‍ സംഘടിപ്പിക്കും. കൂടാതെ സെപ്റ്റംബര്‍ 18 മുതല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ മുതലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം തുടങ്ങും.

ദേശീയ തലസ്ഥാന മേഖലയിലും മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ്, തുടങ്ങിയ ഇടങ്ങളിലും ഉള്ള പ്രധാന മാളുകളില്‍ സെപ്റ്റംബര്‍ 29 ഓടെ ഐഫോണ്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News