വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് താക്കീത്; രാജ്യ തലസ്ഥാനത്ത് ഇടത് പുരോഗമന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി കര്‍ഷക സംഘടനകളുടെയും സംയുക്ത സമ്മേളനം

മോഡി സര്‍ക്കാറിന് താക്കീതായി രാജ്യ തലസ്ഥാനത്ത് ഇടത് പുരോഗമന പ്രസ്ഥാനങ്ങളുടെയും തൊഴിലാളി കര്‍ഷക സംഘടനകളുടെയും സംയുക്ത സമ്മേളനം.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കും സംഘപരിവാര്‍ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാന്‍ സമ്മേളനം തീരുമാനിച്ചു.

കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ 26 ഇന ആവശ്യങ്ങള്‍ മൂന്നോട്ട് വച്ച് ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ എന്ന പൊതു സമര വേദിക്കും രൂപം നല്‍കി.

കര്‍ഷകര്‍,തൊഴിലാളികള്‍,വിദ്യാര്‍ത്ഥികള്‍,യുവാക്കള്‍,വനിതകള്‍,ജീവനക്കാര്‍,ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍,എഴുത്തുകാര്‍ സാസ്‌കാരിക പ്രവര്‍ത്തകര്‍,പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളാണ് സമ്മേളത്തില്‍ പങ്കെടുത്തത്.

ദില്ലിയിലെ മവ്ലങ്കര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാറിനേതിരെയും സംഘരിവാര്‍ കടന്നാക്രമണങ്ങള്‍ക്കെതിരായും പ്രതിരോധം തീര്‍ക്കാനായി ജന്‍ ഏക്താ ജന്‍ അധികാര്‍ ആന്തോളന്‍ എന്ന പേരില്‍ പൊതു വേദിക്ക് രൂപം നല്‍കി.

26 ഇന ആവശ്യങ്ങല്‍ മുന്നോട്ട് വച്ച് രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങാനും തീരുമാനിച്ചു. മോഡി ഭരണത്തില്‍ പൊറുതി മുട്ടിയ എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദമായാണ് വിശാലമായ സമരവേദി രൂപപ്പെടുന്നതെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ട്രഷറര്‍ പി കൃഷ്ണപ്രസാദ് പറഞ്ഞു.

സംസ്ഥാന ജില്ലാ തലത്തിലും താഴേത്തട്ടിലേക്കും സമാനമായ സമ്മേളനങ്ങള്‍ ചേരാനും ജന്‍ ഏകതാ ജന്‍ അധികാര്‍ ആന്തോളന്‍ തീരുമാനിച്ചു.

സമര പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 30 ന് രാജ്യവ്യാപകമായി പ്രചരണ യോഗങ്ങളും പന്തം കൊളുത്തി പ്രകടനങ്ങളും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News