പത്തനംതിട്ടയില്‍ ഇഎസ്ഐ ആശുപത്രി സ്ഥലം ലഭ്യമാക്കിയാല്‍ യാഥാര്‍ഥ്യമാകും: ടി പി രാമകൃഷ്ണന്‍

സ്ഥലം ലഭ്യമാക്കിയാല്‍ പത്തനംതിട്ടയില്‍ ഇഎസ്ഐ ആശുപത്രി യാഥാര്‍ഥ്യമാകുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. പത്തനംതിട്ട ഇ എസ് ഐ ഡിസ്പന്‍സറിയുടെ ഉദ്ഘാടനം നിര്‍വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍തന്നെ പത്തനംതിട്ടയില്‍ കിടത്തിചികിത്സാ സൗകര്യമുള്ള ഇ എസ് ഐ ആശുപത്രി യാഥാര്‍ഥ്യമാവുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
മുപ്പത് കിടക്കകളുള്ള ആശുപത്രിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി ഇ എസ് ഐ മാര്‍ഗനിര്‍ദേശം അനുസരിച്ച് അഞ്ച് ഏക്കര്‍ സ്ഥലം ആവശ്യമാണ്.

ഈ സ്ഥലം ലഭ്യമാക്കുന്നതിന് നഗരസഭയും മറ്റ് തദ്ദേശ സ്ഥാപനങ്ങളും ഒരേമനസോടെ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിലെ നാലാമത്തെ ഇ എസ് ഐ ഡിസ്പന്‍സറിയാണ് അഴൂരില്‍ ആരംഭിച്ചത്.

ജില്ലയിലെ അഞ്ചാമത്തെ ഡിസ്പന്‍സറി റാന്നിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇവിടേക്ക് ആവശ്യമുള്ള ജീവനക്കാരുടെ തസ്തിക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഇതടക്കം സംസ്ഥാനത്ത് 18 പുതിയ ഡിസ്‌പെന്‍സറികള്‍ ഉടന്‍ തുടങ്ങുന്നതിനുള്ള നടപടികളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ചടങ്ങില്‍ വീണാ ജോര്‍ജ് എം എല്‍ എ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് സി പി എം ജില്ലാ സെക്രട്ടറി എ.പി ഉദയഭാനു തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here