കച്ചവടക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് കടന്നു കളഞ്ഞു; വീട്ടമ്മക്ക് പകരം കിട്ടിയത് കേട്ടാല്‍ ഞെട്ടും

വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല കള്ളന്‍ പൊട്ടിച്ചുകൊണ്ട് പോയി.വീട്ടമ്മക്ക് 25 സാരി പകരം കിട്ടി. സംഭവം ഇങ്ങനെ, സാരി വില്‍ക്കാന്‍ വന്ന കച്ചവടക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ചു ഓടി സ്ഥലം വിട്ടു.

എന്നാല്‍ വീട്ടമ്മക്ക് മാലക്ക് പകരം കിട്ടിയത് 25 സാരി. വീട്ടമ്മക്ക് സന്തോഷമായി. ഞെട്ടണ്ട, കള്ളന്‍ പൊട്ടിച്ചുകൊണ്ടു പോയ മാല മുക്കുപണ്ടമായിരുന്നു.

അന്യസംസ്ഥാനക്കാരനായ കച്ചവടക്കാരന്‍ കെട്ടഴിച്ചു സാരികള്‍ നിരത്തി കാണിച്ചു കൊടുത്തു.

വീട്ടമ്മ സാരി നോക്കുന്നതിനിടയില്‍ വില്‍പനക്കാരന്‍ വീട്ടമ്മയുടെ മാലയും പൊട്ടിച്ച് സാരിക്കെട്ട് ഉപേക്ഷിച്ച് ഓടി.മുക്കുപണ്ടമായതിനാല്‍ വീട്ടമ്മ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News