ജൂലി ടുവിന്റെ ചൂടന്‍ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് റായ് ലക്ഷ്മി . പുതിയ വിവാദങ്ങളെപ്പറ്റി നിങ്ങള്‍ സംസാരിച്ചോളു എന്നാല്‍ പഴയതിനെക്കുറിച്ച് മറന്നോളു എന്നാണ് റായ് ലക്ഷ്മിയുടെ നിലപാട് .
എം.എസ്.ധോണിയും റായ് ലക്ഷ്മിയുമായുളള പ്രണയബന്ധവും തകര്‍ച്ചയും വലിയ വാര്‍ത്തയായിരുന്നു. 2008 ലെ ഐപിഎല്‍ കാലത്താണ് ഇരുവരും തമ്മിലുളള പ്രണയകഥ പുറത്തായത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാകട്ടെ ടീം ക്യാപ്റ്റനും. എന്നാല്‍ അധികനാള്‍ ഇരുവരും തമ്മിലുളള ബന്ധം നീണ്ടുനിന്നില്ല. ഇപ്പോള്‍ ധോണിയെക്കുറിച്ച് ചോദിച്ചാല്‍ ആരാണ് അയാള്‍ എന്നാണ് റായ് ലക്ഷ്മി ചോദിക്കുന്നത്.
സ്‌പോട്‌ബോയ് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ധോണിയെക്കുറിച്ച് റായ് ലക്ഷ്മി സംസാരിച്ചത്. മുന്‍കാമുകന്‍ ധോണിയെക്കുറിച്ച് ചോദിക്കാതെ അഭിമുഖം പൂര്‍ണമാകില്ലല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു ധോണിയോ ആരാണ് അയാള്‍?
എന്ന് റായ് ലക്ഷ്മി ചോദിച്ചത്. ”ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ എത്ര നാളുകളായി. അദ്ദേഹം ഇപ്പോള്‍ വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു.
ജീവിതത്തില്‍ എല്ലാം കാര്യങ്ങളും വിചാരിച്ചതുപോലെ ശരിയാകണമെന്നില്ല. അപ്പോള്‍ അവയൊക്കെ മറന്ന് മുന്നോട്ട് പോകണം. ധോണിയുമായുളള പ്രണയതകര്‍ച്ചയ്ക്കുശേഷം മറ്റു നാലു പുരുഷന്മാരുമായി ഞാന്‍ ഡേറ്റ് ചെയ്തു.
എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകും”.
ഞാന്‍ ധോണിയെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞാന്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞാനിപ്പോള്‍ സിംഗിളാണ്. ഇപ്പോള്‍ അങ്ങനെ തുടരാനാണ് എനിക്കിഷ്ടം. അഭിനയത്തില്‍ മാത്രമാണ് ഇപ്പോഴത്തെ എന്റെ ശ്രദ്ധ”യെന്നും റായ് ലക്ഷ്മി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here