പതിനെട്ടുകാരിയെ സ്‌കൂളിലെ അധ്യാപകര്‍ കൂട്ടമാനഭംഗം ചെയ്തു; ഗര്‍ഭിണിയായപ്പോള്‍ പ്രതികള്‍ ചെയ്തത് ഞെട്ടിക്കുന്നത്

ജയ്പൂരില്‍ പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകര്‍ രണ്ടുമാസത്തോളം കൂട്ടമാനഭംഗം ചെയ്തതായി റിപ്പോര്‍ട്ട്. 12ാം ക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് കഴിഞ്ഞും എക്‌സ്ട്രാ ക്ലാസെന്ന പേരില്‍ പിടിച്ചു നിര്‍ത്തിയാണ് പീഡിപ്പിച്ചത്.

ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് കുടുംബത്തെ അറിയിക്കാതെ ഗര്‍ഭചിദ്രം നടത്താന്‍ പ്രേരിപ്പിക്കുകയും പിന്നീട് വിദ്യാര്‍ഥിനിയുടെ ആരോഗ്യ സ്ഥിതി അപകടത്തിലാവുകയായിരുന്നു.

കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജറും ഒളിവിലാണ്

വയറുവേദനയെന്ന പരാതിയെത്തുടര്‍ന്നു ആശുപത്രിയിലെത്തിയപ്പോളാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. വയറുവേദനയെന്ന പരാതിയെത്തുടര്‍ന്നു കുട്ടിയുമായി മാതാവ് ആശുപത്രിയിലെത്തി.

വിവരമറിഞ്ഞ സ്ഥലത്തെത്തിയ സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവ് മാതാവിനെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ലിനിക്കിലെത്തി ഗര്‍ഭചിദ്രം ചെയ്യിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാവിന് ഇക്കാര്യം മനസ്സിലായില്ല.

ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണു മാതാവിനോടു പറഞ്ഞത്. അതിനുശേഷം വീട്ടിലെത്തി കുട്ടിയുടെ അവസ്ഥ മോശമായപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ എത്തുകയായിരുന്നു.

ഇവിടെവച്ചാണ് ഗര്‍ഭചിദ്രം നടന്നതായി കുടുംബത്തിനു മനസ്സിലാകുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News