
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയായ ടൈറ്റാനിയം കേസില്‍ ഇന്റര്‍പോള്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് രംഗത്ത്. മലീനികരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത രണ്ട് ഫിന്‍ലാന്റ് കമ്പനികളെ പറ്റി അന്വേഷിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് ഇന്റര്‍പോളിന് വിജിലന്‍സ് കത്ത് നല്‍കി.
സിബിഐ ഡയറക്ടര്‍ മുഖേനയാണ് കത്ത് നല്‍കിയത് . ടൈറ്റാനിയം കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ വ്യവസായ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അടക്കമുളളവര്‍ പ്രതികളായ ടൈറ്റാനിയം കേസില്‍ അന്വേഷണം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.
തിരുവനന്തപുരത്തെ ടൈറ്റാനിയം പ്‌ളാന്റില്‍ മലീനികരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് ഇടനിലക്കാരായ മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്റ് ആസ്ഥാനമായ ഹെമറ്റൂര്‍,എവിഐ യൂറോപ്പ് എന്നീ രണ്ട് വിദേശകമ്പനികള്‍ക്കാണ് കരാര്‍ നല്‍കിയിരുന്നത് .
ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നിരവധി കത്തുകള്‍ ഈ രണ്ട് കമ്പനികള്‍ക്കും വിജിലന്‍സ് സംഘം നല്‍കിയിരുന്നു.എന്നാല്‍ തുടര്‍ച്ചയായി ഹാജരാകതെ നിസഹകരിക്കുന്ന നിള്‍ക്കുന്ന ഈ രണ്ട് കമ്പനികളെ പറ്റി അന്വേഷിക്കുന്നതിനാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ സഹായം വിജിലന്‍സ് തേടിയിരിക്കുന്നത്.
ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് വഴി 256 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് പരാതി. കേസ് അന്വേഷണം ശക്തിപെടുത്തുന്നതിന് അന്വേഷണ സംഘം വിപുലീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട് .
ഒരു ഡിവൈഎസ്പി തലവനും ,രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍ എന്നീവര്‍ ഉള്‍പ്പെട്ടതാവും പുതിയ അന്വേഷണ സംഘം.ഇകാര്യങ്ങള്‍ചൂണ്ടികാട്ടിയുളള വസ്തുതാവിവര റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയെ അറിയിച്ചു.
അന്വേഷണ പുരോഗതി നാല് മാസത്തിനകം അറിയിക്കണമെന്ന് നേരത്തെ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി പ്രത്യേകതാല്‍പര്യം എടുത്ത് ടൈറ്റാനിയത്തില്‍ മലീനികരണ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിച്ചത് വഴി പൊതുഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടയതായിട്ടാണ് വിജിന്‍സിന്റെ കണ്ടെത്തല്‍

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here