കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക കൃഷി നാശം

കനത്ത മഴയില്‍ കോഴിക്കോട് പല ഇടങ്ങളിലായി വ്യാപക കൃഷി നാശം .വിലങ്ങാട് വനത്തില്‍ ഉരുള്‍ പൊട്ടിയതോടെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ സമീത്തുണ്ടായിരുന്ന റബ്ബര്‍ തോട്ടത്തിലെ മരങ്ങളും തെങ്ങുകളും നശിച്ചു.

പല ഇടങ്ങളിലും കനത്ത കാറ്റില്‍ വാഴ കൃഷിയും നശിച്ചിട്ടുണ്ട്. കനത്ത മഴയില്‍ താമരശ്ശേരി ചുരത്തിലെ ഏഴാം വളവില്‍ റോഡ് തകരുകയും ചെയ്തു .

ചരക്ക് ഉള്‍പ്പെടെ കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട് . അടിയന്തിര ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ 53 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News