“നല്ലതിനെ എന്നും നല്ലതെന്ന് പറയും”;പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ്

പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് പി സി ജോര്‍ജ്
പാവപ്പെട്ടവര്‍ക്കായി എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.

നല്ലത് ചെയ്യുന്നതിനെ എന്നും നല്ലത് എന്ന് തന്നെ പറയുമെന്നും പി സി ജോര്‍ജ്. ഉമ്മന്‍ചാണ്ടി കെ പി സി സി പ്രസിഡന്റാകണമെന്ന് പി സി ജോര്‍ജ് .

ഉമ്മന്‍ചാണ്ടി കെ പി സി സി പ്രസിഡന്റും രമേശ് ചെന്നിത്തല പ്രതിപക്ഷനേതവുമായി പ്രതിപക്ഷം ശക്തിപെടണമെന്നും ഗ്രൂപ്പ് വഴക്ക് അവസാനിപ്പിച്ച് അണികളെ ഒരുമിച്ച് നിര്‍ത്തി കോണ്‍ഗ്രസ് ശക്തിപ്പെടുത്തണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷം ശക്തമാെണങ്കിലെ ഭരണപക്ഷത്തെ ശരിയിലേക്ക് നയിക്കാനാകു..കേരള ജനപക്ഷം തിരുവനന്തപുരം ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here