19 മക്കളുടെ അച്ഛന്‍; പക്ഷേ മക്കളെ കാണുന്നത് ഇതാദ്യം

57കാരനായ മൈക്കല്‍ റുബിനോയെന്ന അമേരിക്കന്‍ ചിത്രകാരന്‍ പത്തൊമ്പതു കുട്ടികളുടെ അച്ഛനാണ്. അമേരിക്കയില്‍ ഇത്രയും വലിയ കുടുംബമോ എന്ന് ആശ്ചര്യപ്പെടേണ്ട, മൈക്കല്‍ ഇത്രയും കുട്ടികളുടെ അച്ഛനായത് ബീജദാനത്തിലൂടെയാണ്.

ഇക്കഴിഞ്ഞദിവസം പത്തൊമ്പതു കുട്ടികളെയും മൈക്കല്‍ ഒരുമിച്ചു കണ്ടു. വാര്‍ത്താ ചാനലായ ഇന്‍സൈഡ് എഡിഷനാണ് ഈ സമാഗമത്തിന് അവസരമൊരുക്കിയത്. മൈക്കിളിനൊപ്പം 13 മക്കളുള്ള വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു.

പതിനാറ് മുതല്‍ 21 വരെ പ്രായമുള്ളവരാണ് സമാഗമത്തിനെത്തിയത്. പരസ്പരം ആലിംഗനം ചെയ്താണ് മൈക്കലിന്റെ മക്കള്‍ ആദ്യമായി നേരിട്ടുകണ്ടതിന്റെ സന്തോഷം പ്രകടിപ്പിച്ചത്.

19 മക്കളില്‍ പലര്‍ക്കും സാദൃശ്യതയേറെയാണ്.

11 പേര്‍ക്കാകട്ടെ മൈക്കിളിനെ പോലെ നീല കണ്ണുകളാണ്.ചിത്രകാരനായ മൈക്കല്‍ 1990 കളിലാണ് ബീജം ദാനം ചെയ്യാന്‍ തുടങ്ങിയത്.

സാധാരണയായി ബീജദാതാക്കള്‍ സ്വന്തം പേരോ മറ്റുവിവരങ്ങളോ വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. പ്രായപൂര്‍ത്തിയായ ശേഷം താത്പര്യമുണ്ടെങ്കില്‍ തന്നെ വന്നുകാണാമെന്നുള്ള കുറിപ്പ് ഭാവിയിലെ മക്കള്‍ക്കായി മൈക്കല്‍ കരാറില്‍ ചേര്‍ത്തിരുന്നു.

കുട്ടികള്‍ക്കു പതിനെട്ടു വയസ്സ് ആകുന്നതിനു മുമ്പ് അവരുമായി യാതൊരു ബന്ധവും പുലര്‍ത്തില്ലെന്നും കരാറിലുണ്ടായിരുന്നു. പക്ഷേ 2004ല്‍ കാരെന്‍ സ്ട്രസ്ബര്‍ഗ് എന്നൊരു സ്ത്രീ മൈക്കലിനെ അന്വേഷിച്ചെത്തിയിരുന്നു.

മൈക്കലിന്റെ ബീജദാനത്തിലൂടെയാണ് താന്‍ അമ്മയായതെന്ന് ആ കൂടിക്കാഴ്ചയില്‍ കാരെന്‍ പറഞ്ഞു. ഒപ്പമുള്ള മൂന്നുവയസ്സുകാരന്‍ ജെയ്ക്ക്, മൈക്കലിന്റെ മകനാണെന്നും അറിയിച്ചു.

താന്‍ ആദ്യമായി കാണുന്ന സ്വന്തം കുഞ്ഞ് ജെയ്ക്ക് ആണെന്ന് മൈക്കല്‍ പറയുന്നു. ഇപ്പോള്‍ കാരെനും ജെയ്ക്കിനും ഒപ്പമാണ് മൈക്കലിന്റെ താമസം.കുട്ടികളെ എല്ലാവരെയും ഒരുമിച്ചു കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മൈക്കല്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News