ആരാണ് റോഹിങ്ക്യകള്‍?

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്ന്ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍അറിയിച്ചിരിക്കുന്നു. യു എന്നില്‍ നിന്ന് വിട്ടു നിന്ന് റോഹിങ്ക്യ വിഷയത്തില്‍ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി ആദ്യമായ് പ്രതികരിക്കുന്നു.

ദുരന്ത ഭൂമിയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് അത്യന്തം അപകടകരമായ യാത്രയിലൂടെ ഇന്ത്യയിലെത്തിയ റോഹിങ്ക്യകളുടെ പുനരധിവാസം ചോദ്യചിഹ്നമായി തുടരുന്ന സാഹചര്യത്തില്‍ ആരാണ് റോഹിങ്ക്യകള്‍ എന്ന ചോദ്യം പ്രസക്തമാവുന്നു.

ജീവനുവേണ്ടി പലായനം ചെയ്യുന്ന ഏറ്റവും വലിയ ന്യൂനപക്ഷ ജനതയാണ് റോഹിങ്ക്യകള്‍.രാജ്യം നഷ്ടപ്പെട്ട് അലയാന്‍ വിധിക്കപ്പെട്ടവരാണവര്‍. അഡ്രസില്ലാതെ പിറന്നു വീഴുന്നവരാണിവര്‍.

ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് ആട്ടി പായിക്കുകയാണിവരെ. 12ാം നൂറ്റാണ്ടുമുതല്‍ ബര്‍മ്മയില്‍ അതായത് ഇപ്പോളത്തെ മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ ജീവിച്ചിരുന്ന എന്നാണ് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

അതുകൊണ്ടാണ് ഈ പ്രദേശത്തിന് റാഖിന്‍ എന്ന പേര് വന്നത്. എന്നാല്‍ മ്യാന്‍മറിലെ ബുദ്ധിസ്റ്റ് ജനത റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നും ബംഗാളികളാണെന്നുമാണ് പറയുന്നത്.

മ്യാന്‍മറിലെ മുസ്ലീം ന്യൂനപക്ഷമായ ഇക്കൂട്ടരെ അക്രമിച്ചു നാടുകടത്തിയും ഇല്ലാതാക്കുകയാണ് ബുദ്ധമതക്കാര് .പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വസിക്കുന്നവരാണ് റോഹിങ്കയക്കാര്‍.മ്യാന്‍മറിലെ പിന്നാക്ക ജനതയായ ഇവരുടെ 78 ശതമാനത്തിലേറെയും പട്ടിണി കിടക്കുന്നവരും ദാരിദ്രരുമാണ് .

മ്യാന്‍മര്‍ ജനതയിലെ ഭൂരിപക്ഷമായ ബുദ്ധമതക്കാരില്‍ നിന്നും ഏറെ വ്യത്യസ്തരാണിവര്‍.റോഹിങ്ക്യ,റുയിങ്ക എന്നീ ഗ്രാമീണ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

റോഹിങ്കയിലുള്ള മറ്റ് 135 ഗോത്ര ഗ്രൂപ്പുകളുടെ പട്ടികയില്‍ ഇവരെ പെടുത്താത്തത് കൊണ്ടുതന്നെ 1982 മുതല്‍ ഇവര്‍ക്ക് മ്യാന്‍മര്‍ പൗരത്വം ഇല്ലാതായി. പൗരത്വമില്ലെങ്കിലും മ്യാന്‍മറിന് പുറത്ത് പോകണമെങ്കില്‍ ഇവര്‍ക്ക് സര്‍ക്കാറിന്റെ അനുമതി വേണം.

രണ്ട് തലമുറകളായി മ്യാന്‍മറില്‍ താമസിക്കുന്നുണ്ടെങ്കിലും അത് തെളിയിക്കാനുള്ള രേഖകളൊന്നും തന്നെ ഇവരുടെ കൈവശമില്ല എന്നത് കൊണ്ടാണ് ഇവര്‍ അംഗീകരിക്കപ്പെടാതെ പോവുന്നത്.പാര്‍ശ്വവത്കരിക്കപ്പെട്ട ഇവര്‍ക്ക് തൊഴിലും വിദ്യാഭ്യാസവും വരെ നിഷേധിക്കപ്പെട്ടിരുക്കുകയാണ്.

1970 മുതലാണ് പട്ടാളത്തിന്റെ പീഢനത്തിനരയായി ഇവര്‍ ബംഗ്ലാദേശ്,മലേഷ്യ,തായ് ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യാന്‍ തുടങ്ങിയത്.

ഇക്കാലയളവില്‍ നിരന്തര പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കുമാണ് റോഹിങ്ക്യന്‍ ജനത ഇരയായത്.

2012ല്‍ ബുദ്ധമതക്കാരിയെ കൊലപ്പെടുത്തി എന്നാരോപിച്ച് 280ലധികം റോഹിങ്ക്യകളെ ബുദ്ധദേശീയവാദികള്‍ ചുട്ടുകൊന്നു.

മ്യാന്‍മര്‍ പട്ടാളക്കാരെയും നിരപരാധികളെയും വധിക്കുന്ന ജിഹാദികളും ഭീകരരുമായാണ് റോഹിങ്ക്യകള്‍ ചിത്രീകരിക്കപ്പെടുന്നത്. ഓങ്ങ് സാങ് സൂക്കിയടക്കമുള്ള മ്യാന്‍മര്‍ നേതാക്കന്‍മാരും അതുതന്നെയാണ് പറയുന്നത്.

2016 ഒക്ടോബര്‍ 9 ന് അറകാന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി (ARSA) എന്നറിയപ്പെടുന്ന ഒരു ചെറിയ സായുധ സംഘം സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതോടെയാണ് റോഹിങ്ക്യകള്‍ക്ക് മേലുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ഭീകരവാദപട്ടം കൂടുതല്‍ ശക്തമാകുന്നത്.ഇപ്പോള്‍ ഇന്ത്യയിലെ റോഹിങ്ക്?യകള്‍ക്കും ഐ എസ്ബന്ധമുണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് നിന്ന് പാലായനം ചെയ്യുമ്പോള്‍ അപകടം നിറഞ്ഞ ബോട്ടുയാത്രയില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.സമാധാനത്തിനുള്ള നോബേല്‍ സമ്മാനമുള്ള ആങ് സാന്‍ സൂചി നയിക്കുന്ന സര്‍ക്കാരും ഇവരെ അടിച്ചമര്‍ത്തുകയാണ്.

പലായനം ചെയ്ത് ഇന്ത്യയിലെത്തുന്നവരുടെയും അവസ്ഥ വ്യത്യസ്തമല്ല. മഹാനഗരങ്ങള്‍ വലിച്ചെറിയുന്ന മാലിന്യ കൂമ്പാരത്തില്‍ അന്തിയുറങ്ങുന്നവരാണിവര്‍.

ഒറ്റമുറിയിലെ ശ്വാസം മുട്ടുന്ന ജീവിതത്തില്‍ നിന്ന് മോചനം കിട്ടാത്തവരാണിവര്‍.മരിച്ചാലും ഇവരെ മാലിന്യങ്ങള്‍ക്കിടയിലേക്ക് മറവുചെയ്യപ്പെടുന്നു.

ഏതു നിമിഷവും മഹാവ്യധികള്‍ പടര്‍ന്നു പിടിക്കാവുന്ന വൃത്തിഹീനമായ സാഹചര്യത്തിലാണ് ഓരോ ദിവസവും ഇവര്‍ ജീവിക്കുന്നത്.ദിനംപ്രതി മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണിവര്‍ ജീവിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News