ബീഹാറില്‍ ചെങ്കൊടി പാറിപറക്കുന്നു; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആയിരങ്ങള്‍ അണിനിരന്നു

പട്ന: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ എമ്മിന്റെ നേതൃത്വത്തതില്‍ ബീഹാറിലെ പട്നയില്‍ സംഘടിപ്പിച്ച ജന്‍ ആക്രോശ് മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെയും നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെയും വിവിധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആയിരുന്നു സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

സീതാറാം യെച്ചൂരി

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഹന്നന്‍ മൊള്ള, സുഭാഷിണി അലി എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയില്‍ ജീവന്‍നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസവും സഹായവും നിശ്ചയിക്കാന്‍ സ്ഥിരം സമിതികള്‍ നിയമിക്കുക , സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക.

കൃഷി, ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം നല്‍കുമെന്ന് ഉറപ്പുവരുത്തുക, ജോലിക്ക് പരമാവധി ദിവസങ്ങള്‍ ഉറപ്പാക്കുക.

സാമൂഹിക സുരക്ഷ പെന്‍ഷന്‍പ്രതിമാസം 3000 രൂപ ആയി വര്‍ദ്ധിപ്പിക്കുക, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വിഘടന പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News