നരേന്ദ്ര മോദി മന്ത്രിസഭയിൽ അൽഫോൺസ് കണ്ണന്താനം സഹമന്ത്രിയായെത്തിയപ്പോൾ മുതൽ മലയാളിക്ക് സുപരിചിതയാണ് കണ്ണന്താനത്തിന്‍റെ ഭാര്യ ഷീല.ഐഎഎസ് ജീവിതത്തിനിടയിൽ കോട്ടയം കളക്ടറായും പിന്നീട് കാഞ്ഞിരപ്പളളി എംഎൽഎയായും പ്രവർത്തിച്ച അൽഫോൺസ് കണ്ണന്താനത്തെ കുറിച്ച് ഭാര്യ ഷീല പറയുന്നു.

“ഈ പുളളി പണ്ടു മുതൽ പറയുന്നതാ,ചാടും ചാടും എന്ന്.ഞാനിങ്ങനെ പിടിച്ചു നിർത്തി ഇരുപത്തിരണ്ടു വർഷം നിന്നു.എന്നാലല്ലേ പെൻഷൻ കിട്ടുളളൂ.ഞാൻ വ‍ഴക്കു പറഞ്ഞ് നിർത്തീതാ. തമ്പുരാനോട് ഞാൻ കണ്ണീരോടെ പറയും എന്‍റെ ദൈവമേ ആരും പുളളിക്ക് സീറ്റ് കൊടുക്കരുതേ..അപ്പോ പുളളി ഒരിക്കലും ചാടത്തില്ലല്ലോ”-ഷീല പറയുന്നു

ഒരു ദിവസം കണ്ണന്താനം തനിക്ക് കാഞ്ഞിരപ്പളളിയിൽ മത്സരിക്കാൻ താത്പര്യം ഉണ്ടെന്നു പറയുകയായിരുന്നുവെന്ന് ഷീല പറയുന്നു.ജോലി കളയുന്ന വിഷമം തനിക്കുണ്ടായിരുന്നു.എന്നാൽ മാർച്ച് 30ന് രാജിവെച്ചയാൾ ഏപ്രിൽ 30ന് എംഎൽഎ ആകുകയായിരുന്നുവെന്നും ഷീല കൂട്ടിച്ചേർത്തു.