ജാതിയില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിന്‍റെ ദര്‍ശനങ്ങളെ അട്ടിമറിക്കാന്‍ പിന്തിരിപ്പന്‍ ശക്തികളുടെ ശ്രമം; ചെറുക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ജാതിയില്ല എന്ന് ശ്രീനാരായണ ഗുരു സ്വയം പ്രഖ്യാപിച്ചിട്ടും അത് അട്ടിമറിക്കാനാണ് ചില പിന്തിരിപ്പൻ ശക്തികൾ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി.

അഭിപ്രായ സ്വാതന്ത്യത്തിന് അവകാശം നല്‍കുന്ന വകുപ്പിന് രാജ്യത്ത് പ്രസക്തി ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയില്ല വിളബരത്തിന്‍റെ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്

കേരളാ NG0 യൂണിയൻ സംഘടിപ്പിച്ച നമ്മുക്ക് ജാതിയില്ല വിളമ്പരത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ സമാപന സെമിനാർ ഉത്ഘാടനം ചെയ്ത് കൊണ്ടാണ് മുഖ്യമന്ത്രി ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചത് .

എതിര്‍ത്ത് തോല്‍പ്പിക്കണം

100 വർഷത്തിന് മുൻപ് മോശമെന്ന് ഗുരു പറഞ്ഞ കാര്യങ്ങൾ തിരിച്ച് കൊണ്ടുവരാൻ 100 മടങ്ങ് ശക്തിയോടെ ചിലർ ശ്രമിക്കുന്നു. ഇത് എതിർത്ത് തോൽപ്പിച്ചേ മതിയാകുയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും വിളംബരത്തിന്‍റെ സെമിനാര്‍ പരമ്പരക്ക് സംഘടിപ്പിച്ചതിന് ശേഷമാണ് പരിപാടിയുടെ സമാപന സെമിനാര്‍ തിരുവനന്തപുരത്ത് നടന്നത് . എകെജി ഹാളില്‍ നടന്ന സെമിനാറില്‍ സ്വാമി സന്ദീപാനന്ദഗിരി, ചരിത്രകാരന്‍ കെ എന്‍ ഗണേശ് എന്‍ജിഒാ യൂണിയന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഇ.പ്രേംകുമാര്‍ , ജനറല്‍ സെക്രട്ടറി ടി സി മാത്തുകുട്ടി എന്നീവര്‍ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here